ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വം അംഗീകരിക്കുന്നതായി ടോം വടക്കന്‍. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോം വടക്കന്‍.
വോട്ട് പിടിച്ചശേഷം ജനങ്ങളെ മറക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നത്. ബി.ജെ.പി അങ്ങനെയല്ല. അവര്‍ പറയുന്നത് ചെയ്യും. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിക്ക് പ്രസക്തിയുണ്ട്. ബി.ജെ.പി എന്തു ചുമതല നല്‍കിയാലും വഹിക്കും. കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബി.ജെപിക്ക് നിരുപാധിക പിന്തുണയാണ് നല്‍കുന്നത്. മത്സരിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസുമായി ഒരു പ്രശ്‌നവുമില്ല. സീറ്റ് കോണ്‍ഗ്രസിനോട് ചോദിച്ചിട്ടുമില്ല.
ഈ രാജ്യത്ത് വികസനം കൊണ്ടുവരാന്‍ നരേന്ദ്രമോഡിക്കാണ് കഴിഞ്ഞത്. അതിനാല്‍ മോഡിയുടെ നേതൃത്വം സ്വീകരിക്കുന്നു. ബി.ജെ.പിയിലേക്ക് വന്നതില്‍ ധാര്‍മ്മിക പ്രശ്‌നമില്ല. വക്താവ് എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയിച്ചത്. അതിലൊന്നുംതന്റെ വ്യക്തിപരമായ നിലപാടില്ല.
മൂന്നു ദിവസം മുന്‍പ് ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൂന്നു ദിവസം കൊണ്ട് എന്തുസംഭേവിച്ചുവെന്ന് നിങ്ങള്‍ അന്വേഷിക്കൂ എന്നായിരുന്നു മറുപടി.
പാകിസ്താനി ഭീകരര്‍ മാതൃരാജ്യത്തെ ആക്രമിച്ചപ്പോള്‍ എന്റെ പാര്‍ട്ടിയുടെ പ്രതികരണം എന്നെ സങ്കടപ്പെടുത്തി. അത് തന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഏതൊരു പാര്‍ട്ടിയാണോ ആ സഹാചര്യത്തില്‍ അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്, അത് രാജ്യത്തിന് എതിരാണ്. അതുകൊണ്ട് തനിക്ക് പാര്‍ട്ടിക്ക് പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചുകൊണ്ട് മുന്‍ എ.ഐ..സി.സി സെക്രട്ടറി കൂടിയായ ടോം വടക്കന്‍ പ്രതികരിച്ചിരുന്നു.
from mangalam.com https://ift.tt/2u85RJe
via IFTTT
No comments:
Post a Comment