സ്പെയിനിലെ വില്ലാറമിയേൽ എന്ന ഗ്രാമത്തിലെ ജനങ്ങൾ അദ്ഭുതത്തോടെ അന്വേഷിക്കുന്നത് നല്ലവനായ, പരോപകാരിയായ ആ മനുഷ്യനെയാണ്. നാടോടിക്കഥയിലെ നായകനായ റോബിൻഹുഡിനെ പോലെ ആവശ്യക്കാരന്റെ വീടിന് മുമ്പിൽ ആരുമറിയാതെ പണപ്പൊതി വെച്ച് പോകുന്ന ആ ആൾ ആരെന്നറിയാനാണ് അവരുടെ ആകാംക്ഷ. കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്പെയിനിലെ ഈ ഗ്രാമവാസികൾക്ക് പണപ്പൊതികൾ ലഭിച്ചു തുടങ്ങിയത്. പതിനഞ്ചോളം വീടുകളുടെ മുമ്പിൽ ഇതു വരെ സമ്മാനപ്പൊതിയെത്തി കഴിഞ്ഞു. പണപ്പൊതി ലഭിച്ച കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന യാതൊന്നും തന്നെയില്ലെന്നതാണ് കൗതുകം. ബ്രൗൺനിറമുള്ള കവറുകളിലാണ് പണം എത്തിക്കുന്നത്. വീടുകൾക്ക് മുന്നിലുള്ള ലെറ്റർ ബോക്സുകളിലാണ് അജ്ഞാതൻ കവറുകൾ വെയ്ക്കുന്നത്. ചില കവറുകൾക്ക് മുകളിൽ വീട്ടുകാരന്റെ പേരും വിലാസവും എഴുതിയിട്ടുണ്ടാവും. ഒരു കവറിന് മുകളിൽ ഈ വീട്ടിലെ രാജകുമാരിയ്ക്ക് എന്നെഴുതി ഹൃദയചിഹ്നവും വരച്ചിരുന്നു.ചില കവറുകളിൽ 100 യൂറോ വരെ ഉണ്ടാകാറുണ്ട് കിട്ടിയ നോട്ടുകൾ വ്യാജമാണോ എന്നറിയാൻ ചിലർ പോലീസ് സ്റ്റേഷനേയും ബാങ്കിനേയും സമീപിച്ചിരുന്നു. നോട്ടുകൾ യഥാർഥമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ അജ്ഞാതനെ ഹീറോയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസ് ഇതു വരെ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടില്ല. ഇതിൽ കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്നും ഇതിൽ എന്തന്വേഷണം നടത്തണമെന്ന് തീരുമാനിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് പോലീസ്. Content Highlights: Generous Robin Hood figure mystifies Spanish village
from mathrubhumi.latestnews.rssfeed https://ift.tt/2HhkPVP
via
IFTTT
No comments:
Post a Comment