ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലേക്ക് സീറ്റ് മോഹികളുടെ ഒഴുക്ക് തുടങ്ങി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇരുട്ടടി നല്‍കി മുതിര്‍ന്ന എം.എല്‍.എ ബി.ജെ.പിയിലേക്ക് ചേക്കേറി. നാലു തവണ എം.എല്‍.എ ആയിരുന്ന അര്‍ജുന്‍ സിംഗ് ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഭത്പര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ അര്‍ജുന്‍ സിംഗ് ജനസ്വാധീനമേറയുള്ള നേതാവാണ്.
ബാരക്‌പൊറ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുകയാണ് അര്‍ജുന്‍ സിംഗിന്റെ ലക്ഷ്യം. നിലവിലെ എം,.പി ദിനേഷ് ത്രിവേദിയില്‍ ജനങ്ങള്‍ ഒട്ടും തൃപ്തരല്ലെന്നും അതിനാല്‍ തനിക്ക് ബാരക്‌പൊറയില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അര്‍ജുന്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ സിംഗിന്റെ സ്വപ്നം തകര്‍ത്തുകൊണ്ട് മമത ബാനര്‍ജി ദിനേശ് ത്രിവേദിയെ വീണ്ടും ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെയാണ് ബി.ജെ.പിയിലേക്ക് ചുവടുമാറ്റാന്‍ അര്‍ജുന്‍ സിംഗ് തീരുമാനിച്ചത്.
സീറ്റ് കിട്ടാത്തതിലുള്ള നിരാശ പ്രകടിപ്പിച്ച അര്‍ജുന്‍ സിംഗ് രാത്രി തന്നെ ഡല്‍ഹിക്ക് വിമാനം കയറിയിരുന്നു. ബി.ജെ.പി ഓഫീസില്‍ നിര്‍ണായക ചര്‍ച്ച നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ബാരക്‌പോറ ഉള്‍പ്പെടുന്ന മേഖലയില്‍ ഏറെ ജനസ്വാധീനമുള്ളയാളാണ് അര്‍ജുന്‍ സിംഗ്. ദിനേഷ് ത്രിവേദിയുമായി ഏറ്റുമുട്ടാല്‍ ഏറ്റവും യോഗ്യനായ ആളായാണ് ബി.ജെ.പി അര്‍ജുന്‍ സിംഗിനെ കാണുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭത്പാറയില്‍ ത്രിവേദി ഏറെ പിന്നിലായിരുന്നു. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ വലിയ ഭൂരിപക്ഷമാണ് അര്‍ജുന്‍ സിംഗ് നേടിയത്.
കൂടാതെ മുന്‍പ് മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ പ്രമുഖനുമായ മുകുള്‍ റോയിയുമായി അടുത്തബന്ധമാണ് അര്‍ജുന്‍ സിംഗിനുള്ളത്.
ചൊവ്വാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെ അര്‍ജുന്‍ സിംഗിനെതിരെ മമത പരാമര്‍ശം നടത്തിയിരുന്നു. ചില അത്യാഗ്രഹികള്‍ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അത് നല്‍കാന്‍ കഴിയില്ല. അവര്‍ക്ക് പാര്‍ട്ടിമാറാം. മഹാശല്യം ഒഴിവായി എന്നു താന്‍ പറയും. പാര്‍ട്ടി വിട്ടശേഷമേ തൃണമൂല്‍ കോണ്‍ഗ്രസ് എന്തായിരുന്നുവെന്ന് അവര്‍ ശരിക്കും മനസ്സിലാക്കൂവെന്നും മമത പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2UwLwsx
via IFTTT
No comments:
Post a Comment