തിരുവല്ല: തുരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിതിനെ തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില ആശുപത്രിയില്‍ ഗുരുതരമായി തുടരുന്നു. 52 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.
ഇതിനിടെ, പെണ്‍കുട്ടി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി ഫോണ്‍കോളുകളാണ് ആശുപത്രിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.ആര്‍ സന്തോഷ് സംഭവത്തില്‍ നിയമോപദേശം തേടി. ഇതേതുടര്‍ന്ന് കേസെടുത്ത് തുടര്‍ നടപടികളിലേയ്ക്ക് നീങ്ങാനാണ് തീരുമാനം. വാര്‍ത്ത വന്ന സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്. പ്രതി അജിന്‍ റെജി മാത്യു (18) വിനെ കോടതി റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.
from mangalam.com https://ift.tt/2Fcf0XC
via IFTTT
No comments:
Post a Comment