കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജിയുടെ നീക്കം കേന്ദ്രത്തില്‍ കിംഗ് മേക്കറാകാന്‍. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് മമത ബാനര്‍ജിയുടെ നീക്കങ്ങള്‍. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ബി.ജെ.പിയും കഴിഞ്ഞുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ മമതയുടെ നിലപാട് നിര്‍ണായകമാകും. മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ലക്ഷ്യമിട്ടാണ് മമത തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക അവതരിപ്പിച്ചിരിക്കുന്നത്.
തൃണമുല്‍ കോണ്‍ഗ്രസിന്റെ 42 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിചയസമ്പത്തിനും പുതുമുഖങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മമതയുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിച്ചതില്‍ അവര്‍ സ്വീകരിച്ച തന്ത്രങ്ങളെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. അതിന്റെ സൂചനയായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മുന്ന് കാര്യങ്ങളാണ്. തൃണമുല്‍ കോണ്‍ഗ്രസിന്റെ 34 സിറ്റിംഗ് എം.പിമാരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ഇത്തവണ സീറ്റ് നിഷേധിച്ചിരിക്കുകയാണ്.
ഇപ്രകാരം എട്ട് സിറ്റിംഗ് എം.പിമാരെ പുറത്തിരുത്തിയ പട്ടികയാണ് തൃണമുല്‍ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചത്. രണ്ട് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അഞ്ചില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ആദ്യമായി മത്സരിക്കുന്നവരോ പഴയ മണ്ഡലത്തില്‍ നിന്ന് മാറി പുതിയ മണ്ഡലത്തില്‍ ജനവിധി തേടുന്നവരോ ആണ്. നിലവിലെ എം.പിമാര്‍ക്കെതിരെ ആതാത് മണ്ഡലങ്ങളിലുള്ള എതിര്‍ വികാരം മറികടക്കാനാണ് ഈ തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ 40 സീറ്റുകളും വനിതകള്‍ക്ക് നല്‍കിയതാണ് മറ്റൊരു തിരഞ്ഞെടുപ്പ് തന്ത്രമായി വിലയിരുത്തപ്പെടുന്നത്.
ആര്‍ക്കും ഭുരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തൃണമുല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുക കൂടി ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനത്തിനടക്കം മമത അവകാശവാദം ഉന്നയിച്ചേക്കും.
from mangalam.com https://ift.tt/2O5AqIK
via IFTTT
No comments:
Post a Comment