തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് അധ്യക്ഷന് ജയിക്കാന്‍ മുസ്ലീം ലീഗിന്റെ കാലുപിടിക്കേണ്ടി വന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കോണഗ്രസ് എത്തിപ്പെട്ട ഗതികോടിന്റെ തെളിവാണെന്നും ശ്രീധരന്‍ പിള്ള പരിഹാസം ഉയര്‍ത്തി.
അതേസമയം വയനാട്ടില്‍ എന്‍ഡിഎ ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മുസ്ലീം ലീഗിനെ ആശ്രയിച്ച് കോണഗ്രസ് അധ്യക്ഷന് മത്സരിക്കേണ്ടി വന്നുവെങ്കില്‍ എഐസിസി നേതൃത്വം ആത്മഹത്യ ചെയയുന്നതാണ് നല്ലതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
എന്നാല്‍ എന്‍ഡിഎയ്ക്കുള്ളില്‍ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഭിന്നാഭിപ്രായമില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. സംഘടനാപരമായി ബിജെപിക്ക് വയനാട്ടില്‍ ശക്തമായ അടിത്തറയുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
from mangalam.com https://ift.tt/2JRTBXZ
via IFTTT
No comments:
Post a Comment