ആര്‍എസ്എസിന്റെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് പിളര്‍ന്ന് ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

ആര്‍എസ്എസിന്റെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് പിളര്‍ന്ന് ഒരു വിഭാഗം കോണ്‍ഗ്രസില്‍ ചേര്‍ന്നു

നാഗ്പൂര്‍: ആര്‍എസ്എസ് മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നാഗ്പൂര്‍ നഗര യൂണിറ്റ് പിളര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിറ്റി യൂണിറ്റ് തലവന്‍ റിയാസ് ഖാന്‍ അടക്കമുളളവര്‍ കോണ്‍ഗ്രസില്‍ ചേരുകയും സ്ഥാനാര്‍ത്ഥി പിന്തുണ നല്‍കുകയും ചെയ്തത്.

മുസ്ലിം രാഷ്ട്രീയ മഞ്ച് സ്റ്റേറ്റ് യൂണിറ്റ് കോ-കണ്‍വീനര്‍ ഇക്ര ഖാന്‍, സിറ്റി യൂണിറ്റ് കണ്‍വീനര്‍ സുശീല സിന്‍ഹ എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാനാ പടോളാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

വാര്‍ത്താ സമ്മേളനം വിളിച്ചാണ് റിയാസ് ഖാനും പടോളും വിഭജനത്തിന്റെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാനമ്മയെ പോലെയാണ് ആര്‍എസ്എസ് മുസ്ലിം രാഷ്ട്രീയ മഞ്ചിനോട് പെരുമാറുന്നതെന്നും അതിനാലാണ് രാജിയെന്നുമാണ് റിയാസ് ഖാന്‍ പ്രതികരിച്ചത്. തന്റെയൊപ്പം 5000 പേരുണ്ടെന്നും ഇതിന് പുറമെ ഹിന്ദു ഹാല്‍ബ സമുദായവും തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും റിയാസ് ഖാന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇഫ്താര്‍ വിരുന്ന് നടത്താനുളള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ തീരുമാനത്തെ ആര്‍എസ്എസ് എതിര്‍ത്തിരുന്നു. ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വന്‍ വിവാദമാവുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് നാഗ്പുരിലെ മുസ്ലിം രാഷ്ട്രീയ മഞ്ചില്‍ നിന്ന് വലിയൊരു വിഭാഗം തങ്ങളുടെ ബന്ധം വേര്‍പെടുത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.



from mangalam.com https://ift.tt/2UmS2oX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages