രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-27 യുദ്ധ വിമാനം തകര്‍ന്നു വീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-27 യുദ്ധ വിമാനം തകര്‍ന്നു വീണു

ജോധ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-27 യുദ്ധ വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. രാജസ്ഥാനിലെ സിരോഹിയില്‍ ഞായറാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റ് പാരചൂട്ടിലൂടെ രക്ഷപ്പെട്ടു. ബാര്‍മറിലെ ഉത്തര്‍ലായ് വ്യോമസേന ക്യാമ്പില്‍ നിന്ന് പറന്നുയര്‍ന്ന മിഗ്27 യുപിജി വിമാനമാണ് ജോധ്പൂരില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ സിരോഹിക്കടുത്ത് 11.45 ഓടെ തകര്‍ന്നു വീണത്.

അടുത്തിടെ രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. സോവിയറ്റ് ഭരണകാലത്ത് 1980കളിലാണ് മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 27 പങ്കെടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2JRJuCl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages