തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എൻഡിഎ സ്ഥാനാർഥിയെ മാറ്റാൻ തിരക്കിട്ട ചർച്ച. നിലവിൽ ബിഡിജെഎസിന് നൽകിയിരിക്കുന്ന സീറ്റിൽ പൈലി വാത്യാട്ടാണ് എൻഡിഎ സ്ഥാനാർഥി. പകരം സുരേഷ് ഗോപിയെ രംഗത്തിറക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന. അതേ സമയം നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് ബിജെപി സംസ്ഥന അധ്യക്ഷൻ ശ്രീധരൻ പിള്ള. രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ സീറ്റ് ഏറ്റെടുക്കുമെന്ന് പി.എസ്.ശ്രീധരൻ പിള്ള നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഉടൻ തീരുനമെടുക്കുമെന്ന് ഇന്ന് അദ്ദേഹം അറിയിച്ചു. ബിഡിജെഎസ് നേതാക്കളുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ശക്തമായ സംഘടനാ അടിത്തറയുള്ള പ്രദേശമാണ് വയനാടെന്നും ശ്രീധരൻ പിള്ള പറഞ്ഞു..വയനാടിന്റെ കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കിയിട്ടുണ്ട്. അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെടുമെന്ന ഭീതിയാണ് രാഹുലിനെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. അതേ സമയം വയാനാട്ടിൽ സ്മൃതി ഇറാനിയെ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന ആവശ്യവുമായി ഒരു വിഭാഗം ബിജെപി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. Content Highlights:wayand nda candidate may be changed-rahul gandhi contest
from mathrubhumi.latestnews.rssfeed https://ift.tt/2CMbqlg
via
IFTTT
No comments:
Post a Comment