ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത നാവിക സേന മേധാവിയായി വൈസ് അഡ്മിറൽ കരംഭീർ സിങ്ചുമതലയേൽക്കും. നിലവിലെ നാവിക സേന മേധാവി വൈസ് അഡ്മിറൽ സുനിൽ ലാംബ മെയ് 31ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ഈസ്റ്റേൺ നാവിക കമാൻഡിൽ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫാണ് കരംഭീർ സിങ്. 1980ലാണ് ഇന്ത്യൻ നാവികസേനയിൽ കരംഭീർ സിങ് ചേരുന്നത്. ഐസിജിഎസ് ചന്ദ്ബിബി, ഐഎൻഎസ് വിദ്യാദുർഗ്, ഐഎൻഎസ് റാണ, ഐഎൻഎസ് ഡൽഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു. 37 വർഷത്തെ സൈനിക സേവനത്തിനിടയിൽ അതിവിശിഷ്ട സേവാമെഡലും പരമ വിശിഷ്ട സേവാ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ontent highlights:Karambir Singh Appointed as Next Navy Chief
from mathrubhumi.latestnews.rssfeed https://ift.tt/2TXVqr7
via
IFTTT
No comments:
Post a Comment