തുഷാര്‍ എത്തുന്നതോടെ പാടുപെട്ടു വിരിയിച്ച താമരയെല്ലാം ഇനി ‘കുട’ മാക്കി മാറ്റണം; തൃശൂരിലെ എന്‍ഡിഎയ്ക്ക് ഇരട്ടിപണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

തുഷാര്‍ എത്തുന്നതോടെ പാടുപെട്ടു വിരിയിച്ച താമരയെല്ലാം ഇനി ‘കുട’ മാക്കി മാറ്റണം; തൃശൂരിലെ എന്‍ഡിഎയ്ക്ക് ഇരട്ടിപണി

ശക്തന്റെ തട്ടകത്തില്‍ എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മല്‍സരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എന്‍ഡിഎക്കാര്‍ക്ക് ഇരട്ടിപണി. തൃശൂരില്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ ബിജെപി-ബിഡിജെഎസ് ചര്‍ച്ച അവസാന മണിക്കൂറുകളിലേക്ക് കടന്ന സമയത്ത് ബിജെപിക്കാര്‍ ചുവരില്‍ വരച്ചിട്ട താമര ചിഹ്നം ഇനി മായ്ച്ചു കളയണം. പകരം ബിഡിജെഎസ് ചിഹ്നമായ കുടം വരച്ചു ചേര്‍ക്കുകയും വേണം.

മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നൂറുകണക്കിന് താമര ചിഹ്നങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ മനോഹരമായി വരച്ചിട്ടത്. സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാതേയായിരുന്നു ചുവരെഴുത്ത് പ്രചാരണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നായിരുന്നു താമര ചിഹ്നത്തോടൊപ്പമുള്ള എഴുത്ത്. കൂടാതെ പാര്‍ലമെന്റ്, മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ സജീവമായി രംഗത്തിറങ്ങി.

ബൂത്ത് കണ്‍വന്‍ഷനുകളും ഒരു റൗണ്ട് പൂര്‍ത്തിയാക്കി. ഇവിടേയെല്ലാം പറഞ്ഞത് സ്ഥാനാര്‍ത്ഥി ആരുമായിക്കൊള്ളട്ടേ... ചിഹ്നം താമര തന്നെ. അത്രയും ആത്മവിശ്വാസത്തിലായിരുന്നു ജില്ലയിലെ ബിജെപി ക്യാംപ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തൃശൂരില്‍ മല്‍സരിക്കുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഈ വിശ്വാസത്തില്‍ തന്നേയായിരുന്നു സുരേന്ദ്രന്‍ മൂന്നു വര്‍ഷമായി തൃശൂരില്‍ നിരന്തരം ക്യാംപ് ചെയ്തിരുന്നതും.

തൃശൂര്‍ സീറ്റ് കെ സുരേന്ദ്രന്‍ ഉറപ്പിച്ച മട്ടിലായിരുന്നു മുന്നൊരുക്കങ്ങള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിളിച്ചത് 500 കുടുംബ യോഗങ്ങളില്‍ ഭൂരിഭാഗം കുടുംബയോഗങ്ങളിലും കെ സുരേന്ദ്രന്‍ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിലേറെ വോട്ട് കിട്ടിയത് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു.

സുരേന്ദ്രന്‍ കൂടി വന്നാല്‍ തൃശൂരില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയുകയോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുമെന്നും അവര്‍ ഉറപ്പിച്ചു. കണക്കുകൂട്ടലുകള്‍ കൃത്യമാവണമെങ്കില്‍ ഒരു കാര്യവും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ മാസങ്ങള്‍ക്കു മുമ്പ് തന്നെ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ വരികയും വേണം. ഇതോടെ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ തന്നെ തൃശൂരില്‍ മല്‍സരിക്കുമെന്ന് സംസ്ഥാന നേതാക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനിടെയാണ്, തുഷാര്‍ വെള്ളാപ്പള്ളിയുടെ രംഗപ്രവേശം.

ബിജെപി കേന്ദ്ര നേതൃത്വം ഘടകക്ഷിയായ ബിഡിജെഎസിന്റെ പ്രധാന നേതാവിനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ തുഷാറിന്റെ ഉന്നം തൃശൂര്‍ സീറ്റിലേക്കായി. തൃശൂര്‍ സീറ്റ് കിട്ടിയാല്‍ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ഇതിനിടയിലാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വമെടുക്കുന്നതും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് പ്രചാരണം ശക്തമായതും.

ഇതോടെ ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരേ സുരേന്ദ്രന്‍ വിഭാഗം രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും വേണ്ടാത്ത ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്ന് സുരേന്ദ്രന്‍ വിഭാഗം തന്നെ നേതൃത്വത്തെ അറിയിച്ചു. അതോടെ ആ പ്രചാരണം വേഗത്തില്‍ കെട്ടടങ്ങി. പിന്നീട് ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തടയിടാനായുള്ള തന്ത്രമെന്നോണം ബിജെപി പ്രവര്‍ത്തകര്‍ താമര ചിഹ്നം വരച്ചിട്ടു. ഇതോടെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ പ്രചാരണത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ പിന്മാറിയില്ല. അവര്‍ താമര ചിഹ്നം വരച്ചു കൊണ്ടേയിരുന്നു.

ഇതിനിടയിലാണ് തൃശൂരില്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചേക്കുമെന്ന വിശ്വസനീയമായ വാര്‍ത്ത വന്നത്. അതോടെ ജില്ലാ നേതൃത്വം തങ്ങളെ നാണംകൊടുത്തിയെന്നും ഇനി പ്രചാരണ രംഗത്തേക്ക് തങ്ങളില്ലെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ പ്രചാരണം നിര്‍ത്തിവെച്ച് മടങ്ങി. ബിജെപിയുടെ എ ക്ലാസ് മണ്ഡലം തുഷാര്‍ പിടിച്ചെടുത്തത്തോടെ ഇതുവരെ വരച്ചിട്ട താമര ചിഹ്നം മാറ്റിവരയ്‌ക്കേണ്ട ഗതികേടിലാണ് ബിജെപി പ്രവര്‍ത്തകര്‍. അതേസമയം വരച്ചവര്‍ തന്നെ മായ്ക്കട്ടേയെന്നാണ് ബിഡിജെഎസ് പ്രവര്‍ത്തകരുടെ നിലപാട്.



from mangalam.com https://ift.tt/2Onn9LB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages