തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരൻ. അമേഠിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയതെന്നും കുമ്മനം ആരോപിച്ചു. "ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായി.അതു കൊണ്ടാണ് ബിജെപിയുമായി നേർക്ക് നേർ പോരാടുന്ന സ്ഥലങ്ങൾ ഒഴിവാക്കി വയനാട് തെരെഞ്ഞെടുത്തത്. അമേഠിയിൽ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. സിപിഎം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുൽ കേരളം തെരെഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഇടത് പ്രവർത്തകർക്ക് അവസരം കൈവന്നിരിക്കുകയാണ്", കുമ്മനം രാജശേഖരൻ പറഞ്ഞു. സ്വന്തം പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാർഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. content highlights:Kummanam Rajasekharan on Rahulgandhi Wayanad candidate-ship
from mathrubhumi.latestnews.rssfeed https://ift.tt/2Cztm2x
via
IFTTT
No comments:
Post a Comment