രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണി ഭയപ്പെടുന്നില്ല- കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണി ഭയപ്പെടുന്നില്ല- കോടിയേരി

തിരുവനന്തപുരം: കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടത് മുന്നണി ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു. അമേഠിയിൽ പരാജയപ്പെടുമെന്ന് രാഹുൽ ഗാന്ധിഭയക്കുന്നു. കോൺഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. ഇരു മണ്ഡലങ്ങളിലും ജയിച്ചാൽ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ഇടത് മുന്നണി ഭയപ്പെടുന്നില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കുന്നതിനു പുറമെ വയനാട്ടിലും രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്. കെ.പി.സി.സി ഉന്നയിച്ച ആവശ്യപ്രകാരമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി സുനീറാണ് വയനാട്ടിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർഥി. Content Highlights:kodiyeri balakrishnan about rahul gandhi, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2USGo1Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages