ബ്രിസ്‌റ്റോള്‍ : ബ്രിസ്‌റ്റോള്‍ കെയര്‍ ഹോമിലെ അന്നെ ബ്രോക്കന്‍ബ്രോ എന്ന 104 വയസ്സുകാരി മുത്തശ്ശിയുടെ ബക്കറ്റ് ലിസ്റ്റിലെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കി പൊലീസുകാര്‍. മുത്തശ്ശിയുടെ അവസാന ആഗ്രഹമായിരുന്നു വിലങ്ങ് അണിഞ്ഞ് പൊലീസ് സ്‌റ്റേഷനില്‍ കയറണമെന്നത്. എന്നാല്‍ ജീവിതകാലത്ത് നിയമലംഘനങ്ങള്‍ ഒന്നും നടത്താതിരുന്നതിനാല്‍ പൊലീസ് സ്‌റ്റേഷനില്‍ ഒന്നും അന്നെയ്ക്ക് കയറേണ്ടി വന്നിരുന്നില്ല.
എന്നാല്‍ തന്റെ ബക്കറ്റ് ലിസ്റ്റില്‍ പൊലീസ് സ്‌റ്റേഷനും അന്നെ ഉള്‍പ്പെടുത്തി. റോബര്‍ട് സണ്‍സ് ജാം ഫാക്ടറിയിലെ സെക്രട്ടറി ആയിരുന്നു മിസിസ് ബ്രോക്കന്‍ ബ്രോ. മുന്‍ സെക്രട്ടറി മിസിസ് ബ്രോക്കന്‍ബ്രോ തന്റെ ആഗ്രഹം കെയര്‍ ഹോം അധികൃതരെ അറിയിക്കുകയും അവര്‍ അത് അംഗീകരിക്കുകയുമായിരുന്നു. 'അറസ്റ്റ് ചെയ്യപ്പെടുക എന്നുള്ളത് എന്റെ ആഗ്രഹമാണ്. എനിക്ക് 104 വയസായി, ഞാന്‍ ഒരിക്കലും നിയമവിരുദ്ധമായി നിന്നിട്ടില്ല' അവര്‍ കുറിച്ചു.
ബ്രിസ്‌റ്റോളിലെ സ്‌റ്റോക് ബിഷപ്പിലെ സ്‌റ്റോക് ലീ കെയര്‍ ഹോമില്‍ താമസക്കാരിയാണ് അന്നെ ബ്രോക്കെന്‍ബ്രോ. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയത്. ഉദ്യോഗസ്ഥരായ സ്റ്റീഫന്‍ ഹാര്‍ഡിങ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയായ പി.എസ്.സി.ഒ കെല്ലി ഫോയല്‍ എന്നിവരാണ് കെയര്‍ ഹോമില്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ ശ്രദ്ധാപൂര്‍വം കൈവിലങ്ങ് അണിയിച്ചു അറസ്റ്റ് രേഖപ്പെടുത്തി. കെയര്‍ ഹോമില്‍ നിന്ന് പുറത്തേക്ക് പൊലീസ് കാറിന് സമീപത്തേക്ക് കൊണ്ടുവന്നു.
മിസിസ് ബ്രോക്കന്‍ ബ്രോയ്ക്ക് വളരെ നല്ലൊരു സമയം നല്‍കാന്‍ തങ്ങളാല്‍ കഴിഞ്ഞെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു മാറ്റത്തിനു വേണ്ടി നിയമവിരുദ്ധത ചെയ്തതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. '' തന്റെ ജീവിതത്തില്‍ വളരെ രസകരമായ ഒരു സംഭവമായിരുന്നു ഇത്. ഇതിനു മുമ്പ് ജീവിതത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പൊലീസുകാര്‍ വളരെ ശ്രദ്ധയോടെയാണ് തന്നോട് പെരുമാറിയത്'' മിസിസ് ബ്രോക്കന്‍ ബ്രോ പറഞ്ഞു.
from mangalam.com https://ift.tt/2OnJM2p
via IFTTT
No comments:
Post a Comment