ഛപ്ര: മകന്റെ കരച്ചില്‍ നിര്‍ത്താനായി ചുണ്ടില്‍ പശയൊഴിച്ച് അമ്മ. ബിഹാറിലെ ഛപ്രയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തുടര്‍ച്ചയായി മകന്‍ കരഞ്ഞപ്പോള്‍ കരച്ചില്‍ നിര്‍ത്താനായി ചുണ്ട് കൂട്ടിപ്പിടിച്ച് പശതേക്കുകയാണ് അമ്മ ശോഭ ചെയ്തത്.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വായ തുറക്കാന്‍ സാധിക്കാതിരിക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഭാര്യയോട് ചോദിച്ചപ്പോഴാണ് കുട്ടിയുടെ കരച്ചില്‍ സഹിക്കാനാവാതെ വന്നപ്പോള്‍ താന്‍ ചുണ്ട് കൂട്ടിപ്പിടിച്ച് പശ തേച്ചതാണെന്ന് പറഞ്ഞത്. കുട്ടി ഇപ്പോള്‍ പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
from mangalam.com https://ift.tt/2HChYqx
via IFTTT
No comments:
Post a Comment