ഡല്‍ഹിയില്‍ നാടകീയനീക്കങ്ങള്‍, ഹൈക്കമാന്‍ഡിലും വയനാടിന് പച്ചക്കൊടി; ആദ്യം അറിയിച്ചത് ആന്റണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

ഡല്‍ഹിയില്‍ നാടകീയനീക്കങ്ങള്‍, ഹൈക്കമാന്‍ഡിലും വയനാടിന് പച്ചക്കൊടി; ആദ്യം അറിയിച്ചത് ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഡൽഹിയിൽ നടന്നത് നാടകീയനീക്കങ്ങൾ. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സീറ്റിൽ രാഹുൽഗാന്ധി മത്സരിക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഏത് മണ്ഡലമാണെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇതിനിടെയാണ് ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമായ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കണമെന്ന് ഹൈക്കമാൻഡിൽ നിർദേശം വന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന ഹൈക്കമാൻഡ് തീരുമാനം ഡൽഹിയിൽനിന്ന് എ.കെ. ആന്റണിയാണ് സംസ്ഥാനനേതൃത്വത്തെ അറിയിച്ചത്. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഫോണിൽ ചർച്ച നടത്തി. ഹൈക്കമാൻഡ് തീരുമാനത്തെ ഇരുംകൈയും നീട്ടി സ്വാഗതം ചെയ്ത ഇരുവരും തുടർനടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വയനാട്ടിലേക്ക് നിർദേശിക്കപ്പെട്ടിരുന്ന ടി.സിദ്ദിഖുമായി ഉമ്മൻചാണ്ടി സംസാരിച്ചിരുന്നു.സിദ്ദിഖിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ അദ്ദേഹം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം അറിയിച്ചാൽ പിന്മാറേണ്ടിവരുമെന്നും സൂചിപ്പിച്ചു. ഇതിനുപിന്നാലെയാണ് രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചേക്കുമെന്ന സൂചനയുമായി ഉമ്മൻചാണ്ടി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. രാഹുൽഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സിയും നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. രാഹുൽ ഗാന്ധി കർണാടകയിലും തമിഴ്നാട്ടിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വങ്ങൾ നേരത്തെ കത്ത് നൽകിയിരുന്നു.ബംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു എന്നിവയിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നായിരുന്നു കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ഇതേസമയം കന്യാകുമാരി, ശിവഗംഗ മണ്ഡലങ്ങൾ ഉയർത്തിക്കാട്ടി തമിഴ്നാട് കോൺഗ്രസും രംഗത്തെത്തി. എന്നാൽ ഈ മണ്ഡലങ്ങളെയെല്ലാം പിന്തള്ളിയാണ് രാഹുൽഗാന്ധിക്ക് വേണ്ടി ഹൈക്കമാൻഡ് വയനാട് തിരഞ്ഞെടുത്തത്. അന്തരിച്ച കോൺഗ്രസ് എം.പി. എം.ഐ. ഷാനവാസ് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ വയനാട്ടിൽനിന്ന് ലോക്സഭയിലെത്തിയത്. രണ്ടാംതവണ ജനവിധി തേടിയിറങ്ങിപ്പോഴും യാതൊരു പ്രതിസന്ധികളുമില്ലാതെയാണ് അദ്ദേഹം 2014-ൽ ജയിച്ചുകയറിയത്. ഈ കണക്കുകൾതന്നെയാണ് രാഹുൽഗാന്ധിക്ക് വേണ്ടി വയനാട് തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിന് പ്രചോദനമായത്. അമേഠിക്ക് പുറമേ വയനാട്ടിൽ മത്സരിക്കുമ്പോൾ പ്രചാരണത്തിനായി വയനാട്ടിൽ ഏറെസമയം ചെലവിടേണ്ടിവരില്ലെന്നും കോൺഗ്രസ് ദേശീയനേതൃത്വം കണക്കുക്കൂട്ടുന്നു. Content Highlights:rahul gandhi contest in wayanad loksabha constituency, congress high command takes decision


from mathrubhumi.latestnews.rssfeed https://ift.tt/2FukmgS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages