കൽപറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽപിൻമാറാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുന്നുവെന്നും കോൺഗ്രസ്സ് നേതാവും വയനാട്ടിലെ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടയാളുമായടി സിദ്ദീഖ്. രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സുവർണ്ണാവസരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ ലഭ്യമാക്കുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങൾക്ക് അനന്ത വികസന സാധ്യകൾ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ കൊടുക്കുമെന്ന് പറയുന്ന ഇടതുപക്ഷം അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം വയനാട്ടിൽ തീരുമാനിച്ചാൽ എതിർസ്ഥാനാർഥിയെ പിൻവലിക്കുമോഎന്നും ടി സിദ്ദിഖ് ചോദിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാട്ടിലെ ജനത രാഹുൽ ഗാന്ധിയെ വിജയിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട ഒരാളാണ്ഞാൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി മത്സരരംഗത്ത് നിന്ന് മാറാനും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകാനുള്ള അവസരം കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ അഭിമാനകരമാണ്. ഇതിനേക്കാൾ വലിയ അംഗീകാരം ഒരു കോൺഗ്രസ്സ് പ്രവർത്തകനും ലഭിക്കില്ല. ഒരുപാട് വികസന മേഖലകളിലേക്ക് കടന്നു പോകേണ്ട മേഖലയാണ് വയനാട്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങൾക്ക് അനന്ത വികസന സാധ്യകൾ തുറക്കും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയുടെ പ്രവർത്തകർ വിശ്വസ്ത പ്രചാരകരായി മുന്നോട്ടു പോവും. വൈകുന്നേരം മുക്കത്ത് പാർലമെന്റ് കൺവെൻഷൻ നടക്കുന്നുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കണമെന്ന യുഡിഎഫ് പ്രവർത്തകരുടെ ആവശ്യം ഞങ്ങൾ ആ കൺവെൻഷനിൽ ഉന്നയിക്കും. രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സുവണ്ണാവസരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ ലഭ്യമാക്കുന്നത്. ഇത് കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതിന്റെ ശക്തമായ അലയൊലികൾ ഉണ്ടാവും", ടി സിദ്ദിഖ് പറഞ്ഞു. content highlights:T Siddique on Rahul gandhi candidateship in Wayanad
from mathrubhumi.latestnews.rssfeed https://ift.tt/2HHZl4P
via
IFTTT
No comments:
Post a Comment