ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡിന് മധ്യത്തില്‍ പോയി നിന്നു; വാഹനാപകടത്തില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡിന് മധ്യത്തില്‍ പോയി നിന്നു; വാഹനാപകടത്തില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

ബീജിങ്ങ്: പലതരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ വഴികളുണ്ട്. അത്തരത്തില്‍ ഒരു ചൈനാക്കാരന്‍ പ്രകടിപ്പിച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ അര്‍ദ്ധരാത്രിയില്‍ തിരക്കേറിയ റോഡിന് മധ്യത്തില്‍ പോയി നിന്ന യുവാവിന് ദാരുണാന്ത്യം.

ചൈനയിലെ ലിഷൂയിയിലാണ് സംഭവം. പാന്‍ എന്ന യുവാവും ഭാര്യ ഷ്‌വോയുമാണ് പ്രധാനകഥാപാത്രങ്ങള്‍. സംഭവം ട്രാഫിക് സിഗ്നലിലുണ്ടായിരുന്നു സിസി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.

മദ്യപിച്ച പാന്‍ ഭാര്യയുമായി വാക്കേറ്റം നടത്തിക്കൊണ്ട് തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്നു. ഭാര്യ ഇയാളെ തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍, വീണ്ടും റോഡിന് നടുവിലേക്ക് വന്ന് നില്‍ക്കും. പലവട്ടം വാഹനം തട്ടാതെ പോയെങ്കിലും ഒടുക്കം വന്ന് വാഹനം ഇയാളെയും ഇടിച്ച് തെറിപ്പിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നടുക്ക് നിന്ന തന്നെ അരികിലേക്ക് മാറ്റിയാല്‍ ഭാര്യക്ക് തന്നോട് സ്‌നേഹമുണ്ടെന്നാണ് പാന്‍ കരുതിയത്. പാന്‍ ഇത് തന്നെയാണ് പോലീസിനും നല്‍കിയിരിക്കുന്ന മൊഴി.



from mangalam.com https://ift.tt/2UCk5xB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages