തിരുവനന്തപുരം: കരമനയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 11 അംഗ സംഘം ഇര അനന്തു ഗിരീഷിന് വേണ്ടി തയ്യാറാക്കിയത് കൃത്യമായ പദ്ധതി. ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തുഗിരീക് ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് സംഘത്തിന് വിവരം നല്‍കിയത് കൊലപാതകി സംഘത്തിലെ അരുൺ ബാബു ആയിരുന്നു.
വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവരാണ് ഗൂഡാലോചനയില്‍ പങ്കാളികളായത്. സംഭവ ദിവസം അനന്തുവിനെ സംഘത്തിന്റെ ഒളിത്താവളത്തിലേക്ക് കൊണ്ടു വരാന്‍ പോയത് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവരായിരുന്നു. തളിയൽ അരശുംമൂട് എത്തിയ ഇവര്‍ ബേക്കറിയില്‍ ജ്യൂസ് കുടിക്കാന്‍ കയറിയ അനന്തുവിനെ കണ്ടെത്തി.
വണ്ടിയില്‍ രക്ഷപ്പെടാതിരിക്കാന്‍ അനന്തുവിന്റെ ബൈക്കിന്റെ സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു. അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റുമ്പോള്‍ ചില നാട്ടുകാര്‍ തടയാന്‍ ശ്രമിഞ്ഞെങ്കിലൂം ഇടപെടരുതെന്ന് അരുണ്‍ബാബു കര്‍ശനമായി പറഞ്ഞു. അനന്തുവിന്റെ ബൈക്ക് വിഷ്ണുവാണ് സ്റ്റാർട്ടാക്കി കൊണ്ടു പോയത്. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ചു. പിന്നീടാണ് കാട്ടിലെ ഒളി സങ്കേതത്തിലേക്ക് കൊണ്ടുപോയത്. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു.
സംഘം അനന്തുവിനെ പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. അനന്തുവിന്റെ കയ്യിലെ ഞരമ്പു സഹിതം മാംസം മുറിച്ചെടുത്തത് പ്രാവച്ചമ്പലം സ്വദേശിയായ വിഷ്ണുവാണ്. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷം സംഘം പിരിയുകയായിരുന്നു. അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു.
ദേശീയ പാതയോരത്ത് കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിലായിരുന്നു കൃത്യം നടത്തിയത്. ഇവിടെ എന്തു നടന്നാലും പുറത്താരും അറിയില്ല. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ലഹരിയിലായിരുന്നു അനന്തുവിനെ കൊല്ലാന്‍ തീരുമാനം എടുത്തതും. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പറഞ്ഞപ്പോഴാണ് അരുണ്‍ അനന്തുവിന്റെ വിവരം നല്‍കിയത്.
from mangalam.com https://ift.tt/2ClIpg9
via IFTTT
No comments:
Post a Comment