ടോം വടക്കന് പാരയായി പഴയ ട്വീറ്റുകള്‍, ട്രോള്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ടോം വടക്കന് പാരയായി പഴയ ട്വീറ്റുകള്‍, ട്രോള്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കന് പാരയായി മാറിയിരിക്കുകയാണ് മുമ്പ് അദ്ദേഹം പങ്കുവെച്ച ട്വീറ്റുകൾ. മോദിയുടെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടാനായെന്നും പുൽവാമ ഭീകാരാക്രമണത്തോടുള്ള കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു ബിജെപി അംഗത്വമെടുത്ത ശേഷം ടോം വടക്കൻ പ്രതികരിച്ചത്. ഈ വിഷയങ്ങളിലടക്കം ബിജെപിയും മോദിയേയും വിമർശിച്ചും പരിഹസിച്ചും ടോം വടക്കന്റെ നിരവധി ട്വീറ്റുകളുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾവടക്കനെട്രോളിലൂടെ തിരിഞ്ഞ് കുത്തുകയാണ് ഈ ട്വീറ്റുകൾ. ബിജെപിയിൽ ചേരുന്നതിന്റെ തൊട്ട്മുമ്പുള്ള ദിവസങ്ങളിലും അദ്ദേഹം മോദിയേയും സർക്കാരിനേയും വിമർശിച്ച് നിരവധി ട്വീറ്റ്കളും റീട്വീറ്റുകളും നടത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് ആളുകൾ പോകുന്നതിനെ കുറിച്ച് ഫെബ്രുവരി മൂന്നിന് ടോം വടക്കൻ ട്വീറ്ററിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഒരിക്കൽ നിങ്ങൾ ബിജെപിയിൽ ചേർന്നാൽ നിങ്ങളുടെ പേരിലുള്ള കുറ്റകൃത്യങ്ങളെല്ലാം തുടച്ച് നീക്കപ്പെടും. ഈ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടെടുത്ത് വ്യാപക ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിജെപി രൂക്ഷമായി വിമർശിക്കുന്ന പല ട്വീറ്റുകളും അദ്ദേഹം തന്റെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാത്തതും ട്രോളൻമാർക്ക് വിഭവങ്ങളൊരുക്കാൻ സഹായകരവുമായി. കോൺഗ്രസിനെ പ്രതിനിധീകരിച്ച് നിരവധികാലം ഇംഗ്ലീഷ് മലയാളം ചാനലുകളിലെ ചർച്ചകളിലെ പങ്കെടുത്ത ആൾകൂടിയാണ് വടക്കൻ. അത് കൊണ്ട്് പഴയ വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് നിരവധി വീഡിയോ ട്രോളുകളം പ്രചരിക്കുന്നുണ്ട്. Hes cleansed pic.twitter.com/4RNZSrtFr8 — Sunil (@foroneindia) March 14, 2019 Atleast you should remove all these tweets before joining @BJP4India Now enjoy trolling.. 😂 — Rajeev Rai (@Rajeev_Bharat) March 14, 2019


from mathrubhumi.latestnews.rssfeed https://ift.tt/2Feilp6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages