ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ്‌ളീം പള്ളികളിലായി നടന്ന വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 40 പേര്‍ മരിച്ചെന്നും 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ വ്യക്തമാക്കി. ന്യൂസിലന്റിലെ സൗത്ത് ഐലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മോസ്‌ക്കില്‍ സെമി ഓട്ടോമാറ്റിക് ഷോട്ട് ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. തോക്കില്‍ ക്യാമറ ഘടിപ്പിച്ച് സംഭവത്തിന്റെ ലൈവ് സ്ട്രീമിംഗും കൊലപാതകി നടത്തി.
അനേകരാണ് ദൃശ്യം നേരിട്ടു കണ്ട് ഞെട്ടിയത്. തോക്കില്‍ നിന്നും 50 ലധികം വെടി ഉയര്‍ത്തിയതായിട്ടാണ് വിവരം. ഒമ്പതു മുതല്‍ 27 പേര്‍ വരെ മരണമടഞ്ഞതായി ന്യൂസിലന്റ് മീഡിയകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരനായ ബ്രെന്റണ്‍ ടാറന്റാണ് അക്രമി. സൗത്ത വെയ്ല്‍സിലെ ഗ്രാഫ്റ്റണില്‍ നിന്നുള്ള ഇയാള്‍ കടുത്ത വംശീയവാദിയാണെന്നാണ് വിവരം. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇയാളുടെ വിവരങ്ങള്‍ പോലീസിന് കിട്ടിയിരിക്കുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ചാവേര്‍ ആക്രമണം നടത്താനുള്ള നീക്കത്തിലായിരുന്നു.
വ്യാപകമായൊരു ആക്രമണമായിരുന്നു പദ്ധതിയിട്ടിരുന്നത്. കൂട്ടക്കുരുതിക്ക് മുമ്പായി 87 പേജ് വരുന്ന തന്റെ ആശയങ്ങള്‍ അക്രമി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ വെടിവെയ്പ്പ് ലിന്‍വുഡിന് സമീപത്തെ മസ്ജിദ് മോസ്‌കിലായിരുന്നു നടന്നത്. മറ്റൊന്ന് ക്രൈസ്റ്റ് ചര്‍ച്ച് ഹോസ്പിറ്റിലിനു സമീപവും. മോസ്‌കിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന അനേകം കാറുകളില്‍ ബോംബുകളും വെച്ചിരുന്നു. രാജ്യത്തെ ഇസ്‌ളാമിക വിശ്വസികളോട് ഇനിയൊരു അറിയിപ്പുണ്ടാകും വരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കാളികളാകരുതെന്ന് പോലീസ് ഉന്നതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാട്ടുകാരോട് തെരുവില്‍ ഇറങ്ങരുതെന്നും സ്‌കൂളുകള്‍ അടച്ചിടാനും പറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞപ്പോഴായിരുന്നു അക്രമി വെടിവെയ്പ്പ് നടത്തിയത്. സൈനീക വാഹനങ്ങള്‍ പോലെ ഒരുക്കിയ കാറിലായിരുന്നു ആക്രമണത്തിന് എത്തിയത്. ഫോക് മ്യൂസിക് ആസ്വദിച്ചാണ് മോസ്‌കിലേക്ക് കാറോടിച്ച് എത്തിയത്. കാറിനുള്ളില്‍ അക്രമി ആറ് തോക്കുകളാണ് സൂക്ഷിച്ചിരുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പ്രധാന കവാടത്തിലൂടെ അകത്തേക്ക് വന്ന ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടി വെയ്ക്കുകയായിരുന്നു. പ്രധാന വാതിലിലൂടെ ഹാളിലേക്ക് കയറി ജനക്കൂട്ടത്തിന് നേരെ വെടി ഉതിര്‍ത്തു. ഓടി വന്നവരും മൂലയിലേക്ക് മാറി നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കും വെടിയേറ്റു.
കൃത്യം നടത്തും മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്ന പത്രികയില്‍ 2011 ല്‍ നോര്‍വേയിലെ ഓസ്‌ലോയില്‍ 77 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ആന്‍ഡേഴ്‌സ് ബ്രെവിക്കിന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതായും കുറിച്ചിട്ടുണ്ട്. തനിക്ക് മുസ്‌ളീങ്ങളെ ഇഷ്ടമല്ലെന്നും മതം മാറുന്നവരെ വെറുപ്പാണെന്നും അക്രമി പറയുന്നു. മതം മാറുന്നവരെ ഒറ്റുകാരന്മാര്‍ എന്നാണ് ബ്രെന്റണ്‍ ടാറന്റ് വിളിച്ചിരിക്കുന്നത്.
താന്‍ ലക്ഷ്യമിട്ടത് ഡുണേഡിന്നിലെ മോസ്‌ക്ക് ആയിരുന്നെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ലിന്‍വുഡില്‍ കുടുതല്‍ വിശ്വാസികള്‍ എത്തിയതാണ് തീരുമാനം മാറ്റാന്‍ കാരണം. 2017 ഏപ്രിലില്‍ സ്‌റ്റോക്‌ഹോമിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്ബ അകര്‍ലന്റിന്റെ മരണമാണ് തന്നില്‍ പ്രതികാരവാഞ്ജ ഉളവാക്കിയതെന്നും എഴുതിയിട്ടുണ്ട്. ചുറ്റും മൃതദേഹം ചിതറിക്കിടക്കുകയായിരുന്നെന്നാണ് കാന്റര്‍ബറിയിലെ മുസ്‌ളീം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പറഞ്ഞത്. ഉച്ചയ്ക്ക് 1.40 നാണ് തോക്കു ധാരി പള്ളിയിലേക്ക് കടന്നുവന്നതെന്നും മുഹമ്മദ് ജമ പറയുന്നു. മോസ്‌ക്കില്‍ നിന്നും പുറത്തേക്ക് ഓടുന്നതിനിടയില്‍ തന്റെ വെടിയേറ്റ് മരിച്ചു കിടക്കുന്ന ഭാര്യ വഴിയില്‍ കണ്ടെത്തിയെന്നും പറഞ്ഞു.
from mangalam.com https://ift.tt/2Fevq0r
via IFTTT
No comments:
Post a Comment