ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ക്യാംപില്‍ ജവാന്മാര്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരു ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ 187ാം ബറ്റാലിയന്‍ ക്യാംപിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ അജിത് കുമാര്‍ ആണ് സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകരെ വെടിവച്ച് വീഴ്ത്തിയത്. തുടര്‍ന്ന് വെടിവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച അജിത് കുമാര്‍ ഗുരുതാരാവസ്ഥയില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

കോണ്‍സ്റ്റബിള്‍മാരായ പൊകര്‍മല്‍ ആര്‍, യോഗേന്ദ്ര ശര്‍മ്മ, ഉമദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയാണ് പൊകര്‍മല്‍. ഡല്‍ഹി സ്വദേശിയാണ് യോഗേന്ദ്ര ശര്‍മ്മ. ഉമദ് സിംഗ് ഹരിയാനയിലെ റെവാരി സ്വദേശിയുമാണ്. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം വഴക്കില്‍ എത്തുകയും വെടിവയ്പില്‍ കലാശിക്കുകയുമായിരുന്നു.



from mangalam.com https://ift.tt/2Hw0ufv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages