ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. 14 വയസുള്ള കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. അമ്മയുടെ സുഹൃത്തായ 34കാരന്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്.
ബ്രിജേഷ് എന്നയാളാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാ ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ബ്രിജേഷ് തന്നെ ലൈംഗികമായി സ്പര്‍ശിച്ചെന്നും പീഡിപ്പിച്ചെന്നും കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ അമ്മ ഇത് വിശ്വസിച്ചില്ല. തന്റെ അയല്‍ക്കാരിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞു. അവര്‍ കുട്ടിയുടെ അമ്മയെ കാര്യം പറഞ്ഞ് മനസിലാക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.
ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് കഴിയുകയാണ് കുട്ടിയുടെ അമ്മ. സുഹൃത്തായ പ്രതി സ്ഥിരമായി ഇവരുടെ വീട്ടില്‍ എത്താറുണ്ടെന്ന് പോലീസ് പറയുന്നു.
from mangalam.com https://ift.tt/2OoM29X
via IFTTT
No comments:
Post a Comment