പാകിസ്താന്‍ ദേശീയ ദിനാചരണം: ഇന്ത്യ പ്രതിനിധികളെ അയക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

പാകിസ്താന്‍ ദേശീയ ദിനാചരണം: ഇന്ത്യ പ്രതിനിധികളെ അയക്കില്ല

ന്യൂഡൽഹി: വെള്ളിയാഴ്ച ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ നടക്കുന്ന പാകിസ്താൻ ദേശീയ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധികളെ അയക്കില്ല. ദേശീയ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ ഹൂറിയത്ത് കോൺഫറൻസ് നേതാക്കളെ ക്ഷണിച്ച പാക് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. എല്ലാ വർഷവും മാർച്ച് 23നാണ് പാകിസ്താൻ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാൽ ഈ വർഷം മാർച്ച് 22ന് ദേശീയദിനാചരണം നടത്താൻ പാകിസ്താൻ ഹൈക്കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. സാധാരണയായി മന്ത്രിമാരെയാണ് ചടങ്ങിലേക്കുള്ള പ്രതിനിധിയായി ഇന്ത്യ അയച്ചിരുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന പാക് ദേശീയ ദിനാചരണത്തിൽ മലേഷ്യയുടെ പ്രധാനമന്ത്രി ഡോ. മഹാതിർ മുഹമ്മദാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഫെബ്രുവരി പതിന്നാലിന് നടന്ന പുൽവാമ ഭീകരാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. content highlights:india will not send any representative to pakistan national day in delhi


from mathrubhumi.latestnews.rssfeed https://ift.tt/2UNS5Hf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages