ചെന്നൈ: യോ യോ ടെസ്റ്റ് എന്ന പേര് അടുത്ത കാലത്താണ് ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നു കേൾക്കുന്നത്. ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ യോ യോ ടെസ്റ്റ് നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഫിറ്റ്നസ് തെളിയിക്കാനുള്ള മാനദണ്ഡമായാണ് യോ യോ ടെസ്റ്റിനെ കണ്ടുവരുന്നത്. നേരത്തെ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിന് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം നഷ്ടമായതോടെ ഇതിനെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ ഐ.പി.എല്ലിലേക്കു വരുമ്പോൾ യോ യോ ടെസ്റ്റിന് വലിയ പ്രാധാന്യമില്ലെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സംഘത്തിന്റെ നിലപാട്. കളിക്കാരുടെ ഫിറ്റ്നസ് അളക്കാൻ ഇത് ഒരു മാനദണ്ഡമല്ലെന്നാണ് സൂപ്പർ കിങ്സ് പറയുന്നത്. ടീം കോച്ച് സ്റ്റീഫൻ ഫ്ലെമിങ്തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോ യോ ടെസ്റ്റ് സി.എസ്.കെയുടെ ഫിറ്റ്നസ് പ്രോഗ്രാമിന്റെ ഭാഗമല്ല. കളിക്കാരെ ഞങ്ങൾ ആഗ്രഹിക്കുന്ന തലത്തിലെത്തിക്കാൻ മറ്റു വഴികളുണ്ട്. കളിക്കാരുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില പ്രതീക്ഷകളുണ്ട്. ലോക നിലവാരമുള്ള ഫിസിയോയും ട്രെയിനറും ഞങ്ങൾക്കൊപ്പമുണ്ട്. ഇത്തരം കാര്യങ്ങളിൽ ഞങ്ങൾ കൂടുതൽ സമയം ചെലവഴിക്കാറില്ല, കാരണം ഞങ്ങൾക്ക് അതിനേക്കാൾ പ്രധാനപ്പെട്ട മറ്റു കാര്യങ്ങളുണ്ട് -ഫ്ലെമിങ്വ്യക്തമാക്കി. ദേശീയ ടീമിൽ കളിക്കുന്ന നിലവാരത്തോടെ കളിക്കാർ ചെന്നൈക്ക് വേണ്ടിയും കളിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ കളിക്കാരെ ഫിറ്റ്നസില്ലാത്തവരെന്ന് വിലയിരുത്തുന്നതു കാണാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:ipl 2019 no yo yo test for chennai super kings players to prove fitness
from mathrubhumi.latestnews.rssfeed https://ift.tt/2JwYN39
via
IFTTT
No comments:
Post a Comment