ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിനോട്ടിന്റെ എണ്ണം 19.14 % വർധിച്ച്21.14 ലക്ഷം കോടിയിലെത്തിയെന്ന് റിപ്പാർട്ടുകൾ. നവംബർ 4, 2016ൽ 17.97 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാൽ 2019 മാർച്ച് 15 ഓടു കൂടി അത് 21.41 ലക്ഷമായി വർധിച്ചു. ഡിജിറ്റൽ ട്രാൻസാക്ഷൻ വർധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകഎന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായി ബിജെപി സർക്കാർ ഉയർത്തിപിടിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് ലക്ഷം കോടിയുടെ വർധനവാണ് ഉണ്ടായതെന്ന് റിസർവ്ബാങ്ക് പുറത്ത വിട്ട കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 2018ൽ 18.29 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ ഒരു വർഷം കൊണ്ടാണ് 21.41 ലക്ഷമായത്. 2016നവംബർ 8 നാണ് സർക്കാർ 500 ന്റേയും1000 ത്തിന്റേയുംനോട്ടുകൾ അസാധുവാക്കുന്നത്. ജനുവരി 2017ഓടു കൂടി പ്രചാരത്തിലുള്ള നോട്ട്9 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. വിവിധതരം ക്രയവിക്രയങ്ങൾക്ക് ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിച്ചിട്ടു പോലും നോട്ടിന്റെഉപയോഗത്തിൽ ഗണ്യമായ വർധനവാണുണ്ടായത്. മാത്രമല്ല എടിഎം ഇടപാടും വർധിച്ചു. 200,648 കോടിയായിരുന്നു ജനുവരി 2017 ലെ എടിഎം പോയിന്റ് ഓഫ് സെയിൽ വഴിയുള്ള ഡെബിറ്റ് കാർഡ്ട്രാൻസാക്ഷൻ. എന്നാൽ 2018 ജനുവരിയിൽ ഇത് 295,783 കോടിയായും ജനുവരി 2019ൽ 316,808 കോടിയായും വർധിച്ചു. 3.16 ലക്ഷം കോടി ഡെബിറ്റ് കാർഡ് ഉപയോഗത്തിലൂടെ 2.66 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. ബാങ്കുകളിലെ നിക്ഷേപനിരക്കുംകുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. content highlights:cash in circulation increases by 19% after demonitisation
from mathrubhumi.latestnews.rssfeed https://ift.tt/2Ct6l0Y
via
IFTTT
No comments:
Post a Comment