വായില്‍ തോന്നുന്നത് പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്ന് രാഹുല്‍ഗാന്ധിയ്ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഹുല്‍ഗാന്ധി കൊച്ചു കുട്ടിയാണെന്നും അയാള്‍ പറയുന്നതിനെക്കുറിച്ച് താന്‍ എന്തു പറയാനാണെന്നും മമത ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാല്‍ഡയില്‍ രാഹുല്‍ മമതാ സര്‍ക്കാരിനെതിരേ നടത്തിയ വിമര്‍ശനമാണ് മമതാബാനര്‍ജിയെ ചൊടിപ്പിച്ചത്.
അയാള്‍ പറയുന്നതിനോട് പ്രതികരിക്കേണ്ട കാര്യമില്ല. അയാളൊരു കൊച്ചു കുട്ടിയാണ്. അതിനോടെല്ലാം ഞാനെന്തു പറയാനാണ്. ബാനര്‍ജി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഒരു പോലെയാണെന്നും ബംഗാളില്‍ ഒന്നും മാറിയിട്ടില്ലെന്നും എല്ലാം പഴയ പടിയാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. മമതാസര്‍ക്കാരിന് കീഴില്‍ ബംഗാളിന് പുരോഗതി ഉണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയെക്കുറിച്ചും മമത പ്രതികരിച്ചു. അവര്‍ നടത്തിയ പ്രഖ്യാപനം ശരിയാണെന്ന് നമുക്ക് തോന്നിയാല്‍ മാത്രം പ്രതികരിച്ചാല്‍ പോരെ എന്നായിരുന്നു ഇതിന് നല്‍കിയ മറുപടി. 34 വര്‍ഷം നീണ്ട ഇടതു ഭരണം അവസാനിപ്പിച്ച 2011 തെരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഇരുവരും തമ്മില്‍ സഖ്യമുണ്ടെങ്കിലും സംസ്ഥാനത്ത് എതിരാളികളാണ്. കഴിഞ്ഞവര്‍ഷം ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ മമതാ ബാനര്‍ജി പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിരുന്ന ടിഎംസി നേതാക്കള്‍ക്ക് ഇപ്പോള്‍ ഉറക്കമില്ലാത്ത രാവാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു.
from mangalam.com https://ift.tt/2FzsNX7
via IFTTT
No comments:
Post a Comment