കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 28, 2019

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ കെല്ലര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

സി.ആര്‍.പി.എഫും സൈന്യവും ആര്‍മി പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഒരാഴ്ച്ചക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇതിന് പുറമെ കുപ്വാരാ ജില്ലയിലെ ഹന്ദ്‌വാരയിലും ഏറ്റുമുട്ടലുണ്ടായി. ഹന്ദ്വാവരയിലെ യാരോ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നതായി കശ്മീര്‍ പോലീസാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/2U1kzB2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages