കോട്ടയം: ആനയെ കുളിപ്പിക്കുന്നതിനിടെ ആനയുടെ അടിയിൽപ്പെട്ട് പാപ്പാൻ മരിച്ചു. ചെന്നിത്തല സ്വദേശി അരുൺ പണിക്കരാണ്(42) മരിച്ചത്. ഞായറാഴ്ച രാവിലെ കാരാപ്പുഴയിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ആനയെ കുളിപ്പിക്കുമ്പോൾ പാപ്പാൻ ആനയോട് കിടക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പാപ്പാനായ അരുൺ പണിക്കർ തെന്നിവീണു. എന്നാൽ ഇതേസമയം തന്നെ ആന പാപ്പാനുമേൽ കിടക്കുകയും പാപ്പാൻ ആനയുടെ അടിയിൽപ്പെട്ട് മരിക്കുകയുമായിരുന്നു. Content Highlights:elephant fell over to mahout and he dies,
from mathrubhumi.latestnews.rssfeed https://ift.tt/2tMtc2N
via
IFTTT
No comments:
Post a Comment