കൊല്ലം: കൊല്ലം ചിതറയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ബഷീറിന്റെ കുടുംബം. ബഷീറിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ല. കപ്പ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. കൊല്ലത്തെ കൊലപാതം രാഷ്ട്രീയ കൊലപാതകമാണെന്നും കോൺഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. പെരിയ സംഭവത്തിന് കോൺഗ്രസ് പ്രതികാരം ചെയ്തതാണെന്നും കോടിയേരി പറഞ്ഞിരുന്നു. കോടിയേരിയുടെയും സിപിഎമ്മിന്റെ ആരോപണം തള്ളിയിരിക്കുകയാണ് ഇപ്പോൾ കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു ചിതറ വളവുപച്ച മഹാദേവർകുന്ന തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (70) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വളുവപച്ച കൊച്ചുകോടനൂർ മൂബീന മൻസിലിൽ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കപ്പ വ്യാപാരിയായ മുഹമ്മദ് ബഷീർ ചന്തയിലെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ വഴിയിൽവച്ച് ഷാജഹാനുമായി വാക്കുതർക്കമുണ്ടായി. വീട്ടിലെത്തിയ ബഷീർ കുളിക്കാനൊരുങ്ങുമ്പോൾ മദ്യലഹരിയിൽ ഷാജഹാൻ അവിടെയെത്തിയെന്നും ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായെന്നും ഇതിനിടെ ബഷീറിന് കുത്തേറ്റുന്നുമാണ് പോലീസ് പറഞ്ഞത്. Content Highlights:kollam murder not political, says basheers family
from mathrubhumi.latestnews.rssfeed https://ift.tt/2HgJuZX
via
IFTTT
No comments:
Post a Comment