പാകിസ്താനെ ബഹിഷ്കരിക്കാനാവില്ല; ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

പാകിസ്താനെ ബഹിഷ്കരിക്കാനാവില്ല; ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി തള്ളി

ദുബായ്: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള ബി.സി.സി.ഐയുടെആലോചനയ്ക്ക് തിരിച്ചടി. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരു രാജ്യത്തെയും വിലക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നാണ് പാകിസ്താനെ പേരെടുത്തു പറയാതെ ബി.സി.സി.ഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്. പുൽവാമയിൽ നാൽപത്തിനാല് സി. ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണത്തെ തുടർന്നാണ് ബി.സി.സി.ഐ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. എന്നാൽ, ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രി അയച്ച കത്തിൽ പാകിസ്താന്റെ പേര് പരാമർശിച്ചിരുന്നില്ല. ഫെബ്രുവരി 22നാണ് ബി.സി.സി.ഐ ഈ കത്തയച്ചത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ഐ.സി.സി ഈ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ മാനമുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ തങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് ഐ.സി.സി. ഇന്ത്യയുടെ ആവശ്യം തള്ളിയതെന്നാണ് അറിയുന്നത്. ഇത്തരമൊരു ആവശ്യം ഐ.സി.സി.ക്ക് അനുവദിക്കാനാവില്ലെന്ന് പ്രസിഡന്റ് ശശാങ്ക് മനോഹർ നേരത്തെ തന്നെ ബി.സി.സി.ഐയുടെ താത്കാലിക ഭരണസമിതിയെ അറിയിച്ചതായി ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഐ.സി.സി. ക്രിക്കറ്റിന്റെ കാര്യങ്ങൾ മാത്രം നോക്കാനുള്ള ഒരു സംഘടനയാണ്. റിപ്പോർട്ട് അനുസരിച്ച് ഐ.സി.സിക്ക് ഇതുപോലുള്ള രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനാവില്ല എന്നാണ് ശശാങ്ക് മനോഹർ ബി.സി.സി.ഐയെ അറിയിച്ചത്. ഇന്ത്യയുടെ കത്തിനെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2020ലെ ട്വെന്റി 20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിനുമുള്ള പാക് ടീമിലെ കളിക്കാർക്ക് വിസ അനുവദിക്കുന്നത് സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കണമെന്ന് പി.സി.ബി അധ്യക്ഷൻ എഹ്സാൻ മണി ആവശ്യപ്പെട്ടിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ താരങ്ങളുടെ സുരക്ഷയിൽ ബി.സി.സി.ഐ പ്രകടിപ്പിച്ച ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് ഐ.സി.സി. പറഞ്ഞു. കളിക്കാരുടെ സുരക്ഷ ഐ.സി.സി.യെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് ലോകകപ്പിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് പിഴവറ്റ ഒരു സുരക്ഷാ സംവിധാനമുണ്ടെന്നുമാണ് ഐ.സി.സി.യുടെ വിശദീകരണം. Content Highlights:India Pakistan Cricket World Cup ICC BCCI


from mathrubhumi.latestnews.rssfeed https://ift.tt/2tO8iQW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages