ന്യൂഡൽഹി: ജമ്മുകശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവിടുത്തെ പ്രശ്നങ്ങൾ ആഭ്യന്തര കാര്യമാണെന്നും ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയായ ഓർഗനൈസേഷൻസ് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് (ഒ.ഐ.സി) ഇന്ത്യ മറുപടി നൽകി. ജമ്മു കശ്മീർ വിഷയത്തെ ഉയർത്തിക്കാട്ടി ഇന്ത്യയെ വിമർശിച്ച് ഒഐസിയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പ്രമേയത്തിന് മറുപടി നൽകിയത്. ഒ.ഐ.സിയിൽ അതിഥിയായി എത്തിയ സുഷമ സ്വരാജ് ഭീകരവാദികൾക്ക് അഭയം നൽകുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്ന് ആരുടേയും പേരെടുത്ത് പറയാതെ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രമേയം. ഞങ്ങളുടെ നിലപാട് സുസ്ഥിരമാണ്. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച് പറയുന്നു. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളാണ് അവിടുത്തേതെന്നും മന്ത്രാലയം വ്യക്തമാക്കി. കശ്മീരിൽ ഇന്ത്യ നിയമവിരുദ്ധമായ അറസ്റ്റുകൾ നടത്തുന്നു, ആളുകളുടെ അപ്രത്യക്ഷമാകലടക്കം ക്രൂരമായ പ്രവർത്തനങ്ങളുണ്ടാകുന്നു. അവിടുത്തെ ജനങ്ങളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും വ്യക്തമാക്കിയായിരുന്നു ഒഐസിയിൽ പ്രമേയം. ശനിയാഴ്ചയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. വെള്ളിയാഴ്ച ഒഐസിയിൽ സുഷമ സ്വരാജ് പാകിസ്താന്റെ പേര് പരാമർശിക്കാതെ ഭീകരവാദത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തിയിരുന്നത്. സുഷമയെ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സമ്മേളനത്തിൽ നിന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി വിട്ട് നിന്നിരുന്നു. Content Highlights:"Strictly Internal," Says India On Islamic Nations (OIC) Resolution On Kashmir
from mathrubhumi.latestnews.rssfeed https://ift.tt/2Td60dn
via
IFTTT
No comments:
Post a Comment