വാഷിങ്ടൺ: കാലിഫോർണിയയിലെ സാന്റാ ബാർബറ കൗണ്ടി ബീച്ചിൽ കരയ്ക്കടിഞ്ഞ കൂറ്റൻ മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹതകൾ തുടരുന്നു. വാലും പല്ലുകളും ഇല്ലാത്ത ഭീമൻ മത്സ്യം ഹുഡ് വിങ്കർ സൺഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും ഇവയെങ്ങനെ അമേരിക്കൻ തീരത്ത് എത്തിയെന്നതാണ് ഗവേഷകരെ കുഴപ്പിക്കുന്നത്. ഫെബ്രുവരി 19-നാണ് ദക്ഷിണാർധഗോളത്തിൽ മാത്രം കാണുന്ന ഹുഡ്വിങ്കർ സൺഫിഷ് കരയ്ക്കടിഞ്ഞത്. അമേരിക്കൻ തീരത്ത് ഹുഡ് വിങ്കർ ഫിഷിനെ കണ്ടെത്തിയതോടെ ഇവയുടെ ആവാസവ്യവസ്ഥയിൽ ഗുരുതരപ്രശ്നങ്ങളുണ്ടെന്നാണ് ഗവേഷകർ വിരൽചൂണ്ടുന്നത്. ഇത്രയധികം ദൂരം താണ്ടി ഈ മത്സ്യം എങ്ങനെ അമേരിക്കൻ തീരം വരെ എത്തിയെന്നത് സംബന്ധിച്ചും സംശയങ്ങൾ ബാക്കിനിൽക്കുന്നു. 2014-ലാണ് ഇത്തരം മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തുന്നത്. 2017-ൽ ഗവേഷകർ ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ എല്ലുകളുള്ളതും ഭാരമുള്ളതുമായ ഹുഡ് വിങ്കർ സൺഫിഷുകൾ അത്രയുംകാലം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഓസ്ട്രേലിയൻ സ്വദേശിനിയായ മരിയാനെ നയെഡാർഡ് എന്ന ഗവേഷകയാണ് ആദ്യമായി ഹുഡ് വിങ്കർ സൺഫിഷിനെ തിരിച്ചറിഞ്ഞത്. സൺഫിഷ് വിഭാഗത്തിൽപ്പെട്ട 150 മത്സ്യങ്ങളുടെ ഡി.എൻ.എ. പരിശോധിച്ചിരുന്ന മരിയാനെ ഒരു ഡി.എൻ.എ മാത്രം വ്യത്യസ്തമായതും നിലവിലെ സൺഫിഷുകളുമായി യോജിക്കാത്തതുമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഹുഡ് വിങ്കർ സൺഫിഷിനെ കണ്ടെത്താനുള്ള ഗവേഷണം ആരംഭിക്കുന്നത്. ഒടുവിൽ 2014-ൽ ന്യൂസിലാൻഡിൽ ഇത്തരത്തിലുള്ള മത്സ്യം കരയ്ക്കടിഞ്ഞതോടെയാണ് സമുദ്രത്തിൽ മറഞ്ഞിരുന്ന ഹുഡ് വിങ്കർ മത്സ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്. Content Highlights:hudwinker sunfish found in santa barbara beach in california
from mathrubhumi.latestnews.rssfeed https://ift.tt/2GWWTa8
via
IFTTT
No comments:
Post a Comment