ന്യൂഡൽഹി: കൊല്ലം ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും കോൺഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം. പ്രവർത്തകരെ കോൺഗ്രസ് വേട്ടയാടുകയാണെന്നും ചിതറയിൽ കൊല്ലപ്പെട്ടത് സി.പി.എം. പ്രവർത്തകനും കൊന്നത് കോൺഗ്രസുകാരനുമാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. സി.പി.എം. പ്രവർത്തകർ കൊല്ലപ്പെട്ടാൽ വ്യക്തിതർക്കമാക്കുന്നതായും പെരിയ കൊലപാതകത്തിന് കോൺഗ്രസ് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും കോടിയേരി ആരോപിച്ചു. കഴിഞ്ഞദിവസം കൊല്ലം ചിതറയിൽ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീർ കുത്തേറ്റ് മരിച്ചിരുന്നു. സമീപവാസിയായ ഷാജഹാൻ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ബഷീർ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഇതിനുപിന്നാലെ ഷാജഹാൻ ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നുമാണ് പോലീസ് അറിയിച്ചത്. എന്നാൽ വാക്കുതർക്കത്തിനൊടുവിൽ ഇരട്ടപ്പേര് വിളിച്ചതിനാണ്ഷാജഹാൻ ബഷീറിനെ കുത്തിയതെന്നും ആരോപണമുണ്ട്. സംഭവം രാഷ്ട്രീയകൊലപാതകമാണെന്ന് സി.പി.എം. കഴിഞ്ഞദിവസം തന്നെ ആരോപണമുന്നയിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ചിതറ പഞ്ചായത്തിൽ സി.പി.എം. ഹർത്താൽ ആചരിക്കുകയാണ്. Content Highlights:cpm state secretary kodiyeri balakrishnan says about kollam chithara murder
from mathrubhumi.latestnews.rssfeed https://ift.tt/2C3DGiM
via
IFTTT
No comments:
Post a Comment