ഒടുവില്‍ തോമസ് വഴങ്ങി; കോണ്‍ഗ്രസിന് ദോഷം വരുന്നതൊന്നും ചെയ്യില്ലെന്ന്; കോണ്‍ഗ്രസിന്റെ നാല് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; വയനാടിനെ ചൊല്ലി ഐ-എ പോര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 17, 2019

ഒടുവില്‍ തോമസ് വഴങ്ങി; കോണ്‍ഗ്രസിന് ദോഷം വരുന്നതൊന്നും ചെയ്യില്ലെന്ന്; കോണ്‍ഗ്രസിന്റെ നാല് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; വയനാടിനെ ചൊല്ലി ഐ-എ പോര്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍രത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെല്ലാം അടങ്ങുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങിയ കെ.വി തോമസ് എറണാകുളത്ത് ഹൈബി ഈഡനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും താന്‍ ചെയ്യില്ലെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കാലത്ത് തന്നോട് കാണിച്ച് മര്യാദ ഉണ്ടായില്ലെന്ന് തോന്നി. അതിന്റെ വിഷമം മാത്രമേ ഉള്ളൂ. രാവിലെ തന്നെ കാണാനെത്തിയ രമേശിനോട് പെരുമാറിയത് ശരിയായില്ലെന്ന് തോന്നി. അതുകൊണ്ട് വന്നു കാണണമെന്ന് തോന്നി. കേരള ഹൗസില്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിക്കാന്‍ എത്തിയ കെ.വി തോമസ് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. എറണാകുളത്ത് ഹൈബി ഈഡന്‍ വിജയിക്കുമെന്ന് ഉറപ്പാണ്. എറണാകുളത്ത് പ്രചാരണത്തിന് പോകും. കേരളത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തനമുണ്ടാകും. ബി.ജെ.പിയിലേക്ക് പോകുമെന്നത് പറയുന്നതൊന്നും നടക്കുന്ന കാര്യമല്ലല്ലോ. അതിനൊന്നും മറുപടി പറയാനും താനില്ല. ബി.ജെ.പി ഒരു ഓഫറും വച്ചുനീട്ടിയിട്ടില്ല. പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും നിര്‍വഹിക്കും. താന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. കോണ്‍ഗ്രസിനകത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും താനില്ല. ഡല്‍ഹിയില്‍ തങ്ങാന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

രമേശ് ചെന്നിത്തലെ കാണാന്‍ 3.15 ഓടെയാണ് കെ.വി തോമസ് കേരള ഹൗസില്‍ എത്തിയത്. രാവിലെ തോമസിനെ വീട്ടിലെത്തി അനുനയിപ്പിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഓഫറുകള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ കെ.വി തോമസ് എറണാകുളം മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അറിയിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളും. അവശേഷിക്കുന്ന നാല് സ്ഥാനാര്‍ത്ഥികളെ നാളെയെ പ്രഖ്യാപിക്കൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളില്ല. വിശദമായ ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി ഇന്ന് രാത്രി ഡല്‍ഹിയിലെത്തുമെന്നും മുല്ലപ്പളളി പറഞ്ഞു.

ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതില്‍ വയനാട് സീറ്റിനെ ചൊല്ലി ഐ, എ ഗ്രൂപ്പുകള്‍ പോര് മുറുകിയിരിക്കുകയാണ്. ടി.സിദ്ദിഖിനെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഷാനിമോള്‍ ഉസ്മാനാണ് മറുഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. ആറ്റിങ്ങല്‍ മണ്ഡലത്തിലും ഇതേ പ്രശ്‌നം ഉടലെടുത്തിട്ടുണ്ട്. ഇന്നലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലി അഭിപ്രായ ഭിന്നത മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും അച്ചടക്കത്തിന്റെ പരിധി ലംഘിക്കില്ല. അത്തരമൊരു പ്രശ്‌നം കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.



from mangalam.com https://ift.tt/2TGfo9C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages