കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എറണാകുളം സിറ്റിംഗ് എംപി കെ.വി. തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നു. ഇതിനിടെ കെ.വി. തോമസ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രതികരണവുമായി കെ.സുധാകരന്‍. സീറ്റ് നല്‍കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെങ്കില്‍ അത് അദേഹത്തെ നേരത്തെ അറിയിക്കണമായിരുന്നു. അതിലുള്ള മാനസിക പ്രയാസമാണ് അദേഹം പ്രകടിപ്പിച്ചത്. അല്ലാതെ ബിജെപിയിലേക്ക് പോകാന്‍ കെ.വി.തോമസ് ടോം വടക്കനല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
എറണാകുളത്ത് സിറ്റിംഗ് എംപി പ്രൊഫ. കെ വി തോമസിന് പകരം ഹൈബി ഈഡന്‍ എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് കെ.വി. തോമസ് പൊട്ടിത്തെറിച്ചത്. പ്രായമായത് തന്റെ കുറ്റമല്ല, താന്‍ ആകാശത്ത് നിന്ന് പൊട്ടിവീണതല്ലെന്ന് കെ വി തോമസ് കൊച്ചിയില്‍ പറഞ്ഞു. ബിജെപിയിലേക്ക് പോവില്ല. അതേസമയം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേരുമോ എന്ന് മാധ്യമങ്ങള്‍ തോമസിനോട് ചോദിച്ചപ്പോള്‍ ഇല്ലായെന്ന വ്യക്തമായ മറുപടി തോമസില്‍ നിന്ന് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ചാഞ്ചാട്ടം എന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്. അടുത്തിടെ ബിജെപി പ്രവേശം നേടിയ ടോം വടക്കനാണ് കെ.വി. തോമസിനെ ചാടിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതെന്നും റഅഭ്യൂഹം പ്രചരിച്ചിരുന്നു.
താന്‍ മികച്ച ഒരു സാമാജികന്‍ തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ തന്നെയാണ് ജയിച്ചത്. ചതിയെന്ന് പറയില്ലെങ്കിലും തന്നോട് നീതി കാണിച്ചില്ലെന്ന് കെ വി തോമസ് പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ ഞെട്ടലുണ്ടെന്നും കെ വി തോമസ് പറഞ്ഞു. മണ്ഡലത്തില്‍ തിരിച്ചടിയാവുമോയെന്നത് ജനങ്ങളുടെ തീരുമാനമാണ്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും കെ.വി.തോമസ് പ്രതികരിച്ചിരുന്നു.
from mangalam.com https://ift.tt/2FbcbEI
via IFTTT
No comments:
Post a Comment