കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍.എം.പി മത്സരിക്കില്ല. വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരായിരുന്നാലും പിന്തുണയ്ക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു. കെ.കെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍. വേണു പറഞ്ഞു.
കൊലപാതക രാഷ്ട്രീയമാണ് ആര്‍.എം.പി ചര്‍ച്ചയാക്കുന്നത്. അതിന്റെ ഫലം യു.ഡി.എഫിന് ലഭിക്കും. ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തുമെന്നും വേണു പറഞ്ഞു. നേരത്തെ വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ മണ്ഡലങ്ങളില്‍ ആര്‍.എം.പി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
from mangalam.com https://ift.tt/2JjK8Zj
via IFTTT
No comments:
Post a Comment