ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റൻ വിരാട് കോലി. കായികക്ഷമത നിലനിർത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങൾക്കുമുണ്ടെന്നാണ് കോലി പറഞ്ഞത്. ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് കോലിയുടെ ഈ നിർദേശം. അതേസമയം ഇന്ത്യൻ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാൻ ഐ.പി.എൽ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടെന്ന തരത്തിൽ വന്ന റിപ്പോർട്ടുകളെ കോലി തള്ളുകയും ചെയ്തു. ഇന്ത്യൻ താരങ്ങളെ ഇത്ര എണ്ണം മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കാവൂ എന്ന തരത്തിലുള്ള യാതൊരു നിർദേശങ്ങളും നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എനിക്ക് പത്തോ പന്ത്രണ്ടോ പതിനഞ്ചോ മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്നു പറഞ്ഞാൽ മറ്റു താരങ്ങൾക്ക് അത്രയും മത്സരങ്ങൾ മാത്രമേ കളിക്കാനാകൂ എന്നല്ല. ഒരു പക്ഷേ എന്റെ ശരീരം എന്നെ അനുവദിക്കുക അത്രയും എണ്ണം മത്സരങ്ങൾ കളിക്കാനാകും. ചില താരങ്ങൾക്ക് എന്നേക്കാൾ കൂടുതൽ മത്സരങ്ങൾ കളിക്കാനായേക്കും, ചിലർക്ക് അതിനേക്കാൾ കുറവും. അതെല്ലാം വ്യക്തിപരമായ കാര്യമാണ് - കോലി വ്യക്തമാക്കി. ലോകകപ്പിൽ പങ്കെടുക്കണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ ഫിറ്റ്നസ് ശ്രദ്ധിക്കണം. ബുദ്ധിപരമായ സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും ആവശ്യമായ വിശ്രമം എല്ലാവരും പാലിക്കണമെന്നും കോലി നിർദേശിച്ചു. Content Highlights:ipl 2019 virat kohli world cup fitness workload management
from mathrubhumi.latestnews.rssfeed https://ift.tt/2JjysFV
via
IFTTT
No comments:
Post a Comment