ഡെറാഡൂണ്‍: വിവാഹക്ഷണക്കത്തില്‍ മോഡിക്ക് വോട്ട് ചെയ്യണമെന്ന് അച്ചടിച്ച ഉത്തരാഡണ്ഡ് സ്വദേശിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജഗദീഷ് ചന്ദ്ര ജോഷി എന്നയാള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. മകന്റെ വിവാഹത്തിന് തയ്യാറാക്കിയ ക്ഷണക്കത്തിലാണ് മോഡിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുള്ളത്.
ഉപഹാരങ്ങള്‍ വേണ്ട, വധുവിനേയും വരനേയും അനുഗ്രഹിക്കാന്‍ ഏത്തുന്നതിന് മുമ്പായി ഏപ്രില്‍ 11ന് രാജ്യതാല്‍പ്പര്യത്തിന് വേണ്ടി മോഡിക്ക് വേട്ട് ചെയ്യുക- എന്നതായിരുന്നു ക്ഷണക്കത്തിലെ ആഹ്വാനം.
സംഭവത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുള്ളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടീസ് ലഭിച്ചപ്പോള്‍ ജഗദീഷ് ചന്ദ്ര മാപ്പപേക്ഷിച്ചു. ക്ഷണക്കത്തിലേക്കുള്ള വാക്കുകള്‍ കുട്ടികള്‍ തയ്യാറാക്കി തന്നയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മാപ്പപേക്ഷിക്കുന്നു. സാധാരണക്കാരായ തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക ചായ്‌വില്ലെന്നും ജോഷി പറഞ്ഞു.
ഏപ്രില്‍ 11ന് ആദ്യഘട്ടത്തിലാണ് ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ്.
from mangalam.com https://ift.tt/2F7JTv2
via IFTTT
No comments:
Post a Comment