ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫെയിസ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. ഡൽഹിയിലെ ബി.ജെ.പി. എം.എൽ.എ. ഒ.പി ശർമ്മ ഷെയർ ചെയ്ത ചിത്രങ്ങൾ നീക്കം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ചിത്രത്തിൽ ഡൽഹി വിശ്വാസ് നഗർ ബി.ജെ.പി. എം.എൽ.എ. മാർച്ച് ഒന്നിനാണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരോടൊപ്പമുള്ള ചിത്രം ഫെയിസ്ബുക്കിലൂടെ ഷെയർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക നടപടിയെ ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം വന്നതിന് തൊട്ടുപിന്നാലെയാണ് എം.എൽ.എപോസ്റ്റിട്ടത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിനുശേഷം പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സാമൂഹികമാധ്യമങ്ങളിലും ബാധകമാവുകയും ഇത്തരത്തിലുള്ള പ്രചരണങ്ങൾ പെരുമാറ്റച്ചട്ട ലംഘനമാവുകയും ചെയ്യും. രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സാമൂഹികമാധ്യമങ്ങളായ ഫെയിസ്ബുക്കിലും ട്വിറ്ററിലും ഇത്തരം ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ ഫിൽറ്റർ ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. Content Highlights:Remove Abhinandan Varthamans photo shared by BJP MLA OP Sharma EC directs Facebook
from mathrubhumi.latestnews.rssfeed https://ift.tt/2UAp0PA
via
IFTTT
No comments:
Post a Comment