ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യം ഉയർത്തിക്കാട്ടി പ്രമുഖരേയും മാധ്യമങ്ങളേയും ടാഗ് ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശം. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ മുതൽ ബോളിവുഡ് താരങ്ങൾ, കായിക താരങ്ങൾ ബിസിനസുകാർ, മാധ്യമങ്ങൾ എന്നിവരെയെല്ലാം പ്രധാനമന്ത്രിയുടെ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങളെ ബോധവത്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ട്വീറ്റുകൾ. ടാഗ് ചെയ്ത മാധ്യമങ്ങളുടെ പട്ടികയിൽ മാതൃഭൂമിയും ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഏക മാധ്യമം മാതൃഭൂമിയാണ്. ജനങ്ങളുടെ അഭിലാഷങ്ങൾക്ക് ശബ്ദം നൽകാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ശക്തമായ ജനാധിപത്യത്തിന് വേണ്ടി വോട്ടർമാർക്ക് ബോധവത്കരണം നടത്തണം. ജനങ്ങളെ വലിയതോതിൽ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മാതൃഭൂമിയോടും തമിഴ്ദിനപത്രമായ ഡയലി ദിനതന്തിയോടുമായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മോഹൻലാൽ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, വിരാട് കോലി, എം.എസ്. ധോണി എന്നിവർക്കും മോദിയുടെ ട്വീറ്റ് സന്ദേശമുണ്ട്. Dear @mathrubhumieng, @dinathanthi and Eenadu, You have worked to give voice to peoples aspirations. Increased voter awareness is key to a strong democracy. I appeal to you to motivate people to vote in large numbers. — Narendra Modi (@narendramodi) March 13, 2019 I appeal to @RahulGandhi, @MamataOfficial, @PawarSpeaks, @Mayawati, @yadavakhilesh, @yadavtejashwi and @mkstalin to encourage increased voter participation in the upcoming Lok Sabha polls. A high turnout augurs well for our democratic fabric. — Narendra Modi (@narendramodi) March 13, 2019 Dear @Mohanlal and @iamnagarjuna, Your performances have entertained millions over the years and you have also won many awards. I request you to create greater voter awareness and urge people to vote in large numbers. The award here is, a vibrant democracy. — Narendra Modi (@narendramodi) March 13, 2019 Content Highlights:PM Narendra Modi tweets with swag to boost poll turnout. Tags mathrubhumi too
from mathrubhumi.latestnews.rssfeed https://ift.tt/2ChzvjA
via
IFTTT
No comments:
Post a Comment