ന്യൂഡൽഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഹർജി ഏപ്രിൽ 3 ന് പരിഗണിക്കും. ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് എം.എം ഖാൽവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ദൃശ്യങ്ങൾ നടന് കൈമാറിയാൽ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയിൽ മൊഴി നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. മെമ്മറികാർഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും വാദമുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹർജിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിലവിൽ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നൽകിയെങ്കിലും മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയില്ല. ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ദിലീപിന്റെ ഹർജി തള്ളി. തുടർന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്. Content Highlights:actress molestation case dileep plea demanding copy of memory card
from mathrubhumi.latestnews.rssfeed https://ift.tt/2Uyh01z
via
IFTTT
No comments:
Post a Comment