ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ അനുമതിയെന്ന് ശ്രീധരന്‍പിള്ള; ശബരിമലയെ തകര്‍ക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ സംരക്ഷകരാകുന്നുവെന്ന് ആനത്തലവട്ടം ആനന്ദന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ അനുമതിയെന്ന് ശ്രീധരന്‍പിള്ള; ശബരിമലയെ തകര്‍ക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ സംരക്ഷകരാകുന്നുവെന്ന് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: ശബരിമലയിലെ നിലവിലെ സാഹചര്യം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

ശബരിമല വിഷയം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാം. എന്നാല്‍ അതിന്റെ പരിധി കടക്കാന്‍ പാടില്ല. മതത്തേയോ വിശ്വാസത്തേയോ ബാധിക്കുന്ന വിധത്തില്‍ പാടില്ല. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല. അയ്യപ്പന്റെ ചിത്രവും ഉപയോഗിക്കാന്‍ പാടില്ല. മറ്റുള്ളവരുടെ വികാരത്തേ ഹനിക്കുന്ന വിധത്തില്‍ പാടില്ല. ശബരിമലയുടെ പേരില്‍ മതവിദ്വേഷം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല വിഷയത്തില്‍ പരിധി കടക്കാതെ പ്രചാരണം നടത്താന്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിച്ചതിന്റെ സംതൃപ്തിയിലാണ് യോഗത്തില്‍ നിന്ന് പോകുന്നത്. തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം, രാമക്ഷേത്രവും കുംഭമേളയും പോലെ ശബരിമല വിഷയവും ഉന്നയിക്കുന്നതില്‍ എതിരല്ലെന്ന് സി.പി.എം പ്രതിനിധി ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ സംരക്ഷകര്‍ ചമഞ്ഞ് നടക്കുന്നത്. ശബരിമലയില്‍ എല്ലാവരുടേയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശബരിമലയില്‍ എത്തിയ വിശ്വാസികളെ കല്ലെറിഞ്ഞവരും ക്ഷേത്രത്തില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞവരുമാണ് ഇപ്പോള്‍ ശബരിമലയ്ക്കു വേണ്ടി വാദിക്കുന്നതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

സര്‍വ്വകക്ഷിയോഗത്തിനു മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷണറും ബി.ജെ.പി നേതാക്കളുമായി വാക്കുതര്‍ക്കവുമുണ്ടായി. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തര്‍ക്കം തുടങ്ങിയത്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ മുറിയിലാണ് യോഗം വിളിച്ചത്. യോഗത്തിനെത്തിയ സ്ഥലത്തിന്റെ പരിമിതി ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കള്‍ പരാതി ഉന്നയിച്ചു. പിന്നീട് വന്ന സി.പി.എം പ്രതിനിധികളും സ്ഥലംപരിമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഇവിടെയാണ് യോഗം വിളിച്ചതെന്നും ഇവിടെതന്നെ ചേരുമെന്നും ഓഫീസര്‍ കടംപിടുത്തം പിടിച്ചതോടെ കക്ഷിനേതാക്കള്‍ അയഞ്ഞു. 11 കക്ഷികളുടെ പ്രതിനിധികളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെകടുത്തത്.



from mangalam.com https://ift.tt/2T4gQ0e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages