ന്യൂഡൽഹി: മസൂദ് അസറിന് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖകൾ ഇന്ത്യ യു എൻ രക്ഷാസമിതിക്ക്കൈമാറി. ജെയ്ഷെ മുഹമ്മദ് തലവൻ എന്ന നിലയിൽ രാജ്യത്ത് ഭീകരാക്രമണം അഴിച്ചുവിടാൻ മസൂദ് അസർ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് രക്ഷാസമിതിക്ക് കൈമാറിയത്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നത്. ഇതിൽ ചൈന എന്ത് നിലപാടെടുക്കുമെന്നതാണ് മറ്റ് രാജ്യങ്ങൾ ഉറ്റുനോക്കുന്നത്. മുമ്പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങൾ ചൈന വീറ്റോ ചെയ്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകൾ ഇല്ലെന്നും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്. തുടർന്നാണ് ശബ്ദരേഖ കൈമാറിയത്. മുൻപ് പലതവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം യു എൻ രക്ഷാസമിതിയിൽ ഉയർന്നിരുന്നെങ്കിലും സമിതിയിലെ സ്ഥിരാംഗമായ ചൈന ഇതിനെ എതിർക്കുകയായിരുന്നു. 40 ജവാന്മാർക്ക് ജീവഹാനി സംഭവിച്ച പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയിഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. Content Highlights:China claims no proof linking Masood Azhar to JeM India submits audio tapes
from mathrubhumi.latestnews.rssfeed https://ift.tt/2HefH4E
via
IFTTT
No comments:
Post a Comment