വാഷിങ്ടൺ: ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക് അധീന കശ്മീരിൽ നിന്നുള്ള ആക്ടിവിസ്റ്റ്. പാക് അധീന കശ്മീർ സ്വദേശിയായ സെൻജെ ഹസ്നാൻ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അമേരിക്കയിലാണ് ഇയാൾ. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തൽ. നിരവധി മൃതദേഹങ്ങൾ ബാലകോട്ടിൽ നിന്ന് പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റിയതായിഒരു ഉർദു മാധ്യമത്തിൽറിപ്പോർട്ടുണ്ടായിരുന്നുവെന്നും സെൻജെ ഹസ്നാൻ സെറിങ് അവകാശപ്പെട്ടു.ഇന്ത്യൻ വ്യോമാക്രമണത്തിൽ 200 ൽ അധികം ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നും ട്വീറ്റിൽ അദ്ദേഹം പറയുന്നു. ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്താൻ സൈനികോദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്ന വീഡിയോയും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവർ ശത്രുക്കളോട് പോരാടാൻ പാക് സർക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നുണ്ട്. #Pakistan military officer admits to "martyrdom" of more than 200 militants during Indian strike on #Balakot. Calls the terrorists Mujahid who receive special favors/ sustenance from Allah as they fight to support PAK government [against enemies]. Vows to support families pic.twitter.com/yzcCgCEbmu — #SengeSering ས།ཚ། (@SengeHSering) March 13, 2019 അതേസമയം വീഡിയോബാലകോട്ട് ആക്രമണത്തിൽ മരിച്ചവരേപ്പറ്റിയുള്ളതാണോയെന്ന് ഉറപ്പില്ലെന്ന് സെൻജെ സെറിങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എന്നാൽ എന്തൊക്കെയോ പാകിസ്താൻ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളേയോ പ്രാദേശിക മാധ്യമങ്ങളേയോ വ്യോമാക്രമണം നടന്ന സ്ഥലത്ത് പ്രവേശിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇന്ത്യ ബോംബിട്ടത് വനത്തിലും കൃഷിയിടങ്ങളിലുമാണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. അങ്ങനെയെങ്കിൽ മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താൻ അനുവദിക്കാത്തതിന് ന്യായീകരണമില്ലെന്നും സെൻജെ സെറിങ് പറഞ്ഞു. തങ്ങളുടെ മദ്രസ അവിടെയുണ്ടായിരുന്നുവെന്ന് ജെയ്ഷെ പറഞ്ഞിട്ടുണ്ട്. അതേസമയം ഇന്ത്യ ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി നിരവധി മൃതദേഹങ്ങൾ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റിയതായി ഉർദു പത്രം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിനാൽ ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂർണവിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14 നാണ് കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തെ തുടർന്ന് 40 സിആർപിഎഫ് ജവാൻമാർ മരിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഫെബ്രുവരി 26 പാകിസ്താനെ ബാലകോട്ടിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന കേന്ദ്രം ഇന്ത്യൻ വ്യോമസേന ആക്രമിച്ച് തകർത്തത്. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ അറിയിച്ചത്. എന്നാൽ ആരും മരിച്ചിട്ടില്ലെന്നാണ് പാകിസ്താൻ ഇപ്പോഴും അവകാശപ്പെടുന്നത്. Content Highlights:more than 200 Bodise shifted from balakot to khyber pakhtunkhwa after iaf strike
from mathrubhumi.latestnews.rssfeed https://ift.tt/2ChrKtP
via
IFTTT
No comments:
Post a Comment