ചാലക്കുടിയില്‍ 'കുട'ത്തില്‍ ജയിച്ച ഇന്നസെന്റിന് ഇത്തവണ 'അരിവാള്‍ ചുറ്റിക നക്ഷത്രം' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

ചാലക്കുടിയില്‍ 'കുട'ത്തില്‍ ജയിച്ച ഇന്നസെന്റിന് ഇത്തവണ 'അരിവാള്‍ ചുറ്റിക നക്ഷത്രം'

തിരുവനന്തപുരം: അഞ്ചു സ്വതന്ത്രരെ 2014-ൽ സിപിഎം രംഗത്തിറക്കിയിരുന്നെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായിരുന്നത്. എന്നാൽ ഇത്തവണ സ്വതന്ത്ര പരീക്ഷണം പരമാവധി മാറ്റിവെച്ചിരിക്കുകയാണ് സിപിഎം. രണ്ട് പേരെ മാത്രമാണ് ഇത്തവണ സ്വതന്ത്രരായി പാർട്ടി രംഗത്തിറക്കിയിട്ടുള്ളൂ. പൊന്നാനിയിൽ പി.വി അൻവറിനേയും 2014-ൽ ഹൈറേഞ്ച് സംരക്ഷ സമിതിയുടെ പിന്തുണയോടെ ഇടുക്കിയിൽ സ്വതന്ത്രനായി ജയിച്ച ജോയ്സ് ജോർജുമാണ് ഇത്തവണ സിപിഎം പട്ടികയിൽ ഇടംപിടിച്ച സ്വതന്ത്രർ. അതേ സമയം ചാലക്കുടിയിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്റ് ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നതാണ് കൗതുകകരം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ പി.സി.ചാക്കോയെ കുടം ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്റ് 13884 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ഇന്നസെന്റിനെ വീണ്ടും രംഗത്തിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും പാർട്ടി ലക്ഷ്യമിടുന്നില്ല. ബംഗാളിലും ത്രിപുരയിലും ശോഷിച്ച പാർട്ടിക്ക് അവശേഷിക്കുന്ന കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ പാർട്ടി ചിഹ്നത്തിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യംകൂടി സ്വതന്ത്രരെ കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നിലുണ്ട്. അല്ലെങ്കിൽ ദേശീയ പാർട്ടി എന്ന പദവി തന്നെ ഭീഷണിയിലാകും. സ്വതന്ത്രനായി മത്സരിച്ച സമയത്ത് ഇന്നസെന്റിനായി സിനിമ സഹപ്രവർത്തർ പ്രചാരണത്തിനും മറ്റും പിന്തുണകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ചിഹ്നം നൽകി പാർട്ടിക്കാരനാക്കിയതോടെ പ്രചാരണത്തിനായി ആരൊക്കെ എത്തുമെന്നതും ശ്രദ്ധേയമാണ്. 2014-ൽ ചാലക്കുടി, ഇടുക്കി, പൊന്നാനി, എന്നീ മണ്ഡലങ്ങൾക്ക് പുറമെ പത്തനംതിട്ടയിലും എറണാകുളത്തും സിപിഎം സ്വതന്ത്രരെ നിർത്തിയിരുന്നു. ചാലക്കുടിയിൽ ഇന്നസെന്റിനെ കൂടാതെ എറണാകുളത്തും പത്തനംതിട്ടയിലും പാർട്ടി സ്ഥാനാർത്ഥികളെ തന്നെയാണ് ഇത്തവണ നിർത്തിയിരിക്കുന്നത്. എറണാകുളത്ത് പി.രാജീവും പത്തനംതിട്ടയിൽ വീണാജോർജുമാണ് മത്സരിക്കുന്നത്. Content Highlights:innocent-cpim candidate in chalkkudy-loksabha election


from mathrubhumi.latestnews.rssfeed https://ift.tt/2XMNoPT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages