ഭീകരര്‍ക്ക് ധനസഹായം, വിഘടനവാദികളായ മിര്‍വായിസിനും നസീം ഗിലാനിക്കും എന്‍ഐഎ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

ഭീകരര്‍ക്ക് ധനസഹായം, വിഘടനവാദികളായ മിര്‍വായിസിനും നസീം ഗിലാനിക്കും എന്‍ഐഎ നോട്ടീസ്

ന്യൂഡൽഹി: തീവ്രവാദികൾക്ക് ധനസഹായം ചെയ്ത കേസിൽ ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവ് മിർവായിസ് ഉമർഫാറൂഖിനും നസീം ഗിലാനിക്കും ദേശീയ അന്വേഷണ ഏജൻസി നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് നസീംഗിലാനിക്ക് എൻ ഐ എ നോട്ടീസയക്കുന്നത്. എന്നാൽ ഇതാദ്യമായാണ് ഹൂറിയാത്തിന്റെ മുതിർന്ന നേതാവായ മിർവയിസ് ഉമർഫാറൂഖിന് നോട്ടീസയക്കുന്നത്. അവാമി ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനാണ് ഉമർ ഫാറൂഖ്. അതേ സമയം ഉമർ ഫാറൂഖ് അദ്ദേഹത്തിന്റെ അഭിഭാഷകനെ സമീപിച്ചിട്ടാണ് എൻഐഎ ആസ്ഥാനത്ത് എത്തുകയെന്നാണ് വിവരം. തിങ്കളാഴ്ച എൻഐഎ ആസ്ഥാനത്ത് സ്വമേധയാ ഹാജരാകാനാണ് സമൻസിൽ എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. 2017 ൽ ഉമർ ഫാറൂഖിന്റെ സഹായിയാരുന്ന ഷാഹിദുൾ ഇസ്ലാമിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം വിഘടവാദി നേതാക്കളുടെ വീടുകളിൽ എൻ ഐ എ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലെഷ്കർ ഇ തൊയ്ബ വിഭാഗത്തിന് സഹായം ചെയ്തതായുള്ള കത്ത് കണ്ടെടുത്തിരുന്നു. മിർവായിസ് ഉമർ ഫാറൂഖ്, ജെകെഎൽഎഫ് ചെയർമാൻ യാസീൻമാലിക്, ജെകെഡിഎഫ് പ്രസിഡന്റ് ഷാബിർ ഷാ, നസീം ഗിലാനി എന്നിവരുടെ വീടുകളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. റെയിഡിൽ വസ്തുവ്യവഹാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകളടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ വക്താവ് വ്യക്തമാക്കി. Content Highlights:NIA, summons Mirwaiz Umar Farooq, Naseem Geelani, J&K terror funding case


from mathrubhumi.latestnews.rssfeed https://ift.tt/2SUfrcn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages