മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുൽവാമ ആക്രമണത്തിന് സമാനമായ ഒരു ആക്രമണം രാജ്യത്തുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേനാ (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. എന്റെ വാക്കുകൾ ഓർത്തു വെച്ചോളൂ. പുൽവാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളിൽ രാജ്യത്ത് ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്. ഇത് ജനങ്ങളെ അവരുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും മാറ്റി ദേശസ്നേഹത്തിലേക്ക് വഴി തിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ എംഎൻഎസിന്റെ 13-ാം വാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറെ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയെ അവഗണിച്ചതാണ് 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് കാരണമെന്ന് നേരത്തെ രാജ് താക്കറെ പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താൽ പലകാര്യങ്ങളും പുറത്ത് വരും. ഡിസംബറിൽ പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവിനെ ബാങ്കോക്കിൽ വെച്ച് ഡോവൽ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാമക്ഷേത്ര വിഷയത്തിലടക്കം തങ്ങളുടെ എല്ല നയങ്ങളിലും പരാജയപ്പെട്ടെന്നും രാജ് താക്കറെ പറഞ്ഞു. Content highlights:"Another Pulwama-Like Attack Likely Before Polls": Raj Thackeray
from mathrubhumi.latestnews.rssfeed https://ift.tt/2EYWP7F
via
IFTTT
No comments:
Post a Comment