കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു

ബൊഗോട്ട: കൊളംബിയയിൽ വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. ആഭ്യന്തര വിമാനസർവീസ് നടത്തുന്ന ലേസർ എയർലൈൻസിന്റെ ഡഗ്ലസ് ഡിസി-3 എന്ന ചെറുവിമാനമാണ് തകർന്നുവീണത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാർ മൂലമാണ് തകർന്നതെന്നാണ് വിവരം. മെറ്റാ പ്രവിശ്യയിൽ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ് വിമാനം തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. കൊളംബിയൻ നഗരമായ വില്ലാവിസെൻസിയോയിൽ നിന്ന് ബ്രസീൽ അതിർത്തിയോട് ചേർന്നുള്ള തരെയ്റ നഗരത്തിലേക്ക് സർവീസ് നടത്തുന്ന വിമാനമാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം വിമാനം മോശം കാലാവസ്ഥ മൂലം സാൻ ജോസ് വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചിരുന്നു. റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് നടന്ന തിരച്ചിലിൽ ഒരുമണിക്കൂർ കഴിഞ്ഞ് വിമാനം തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൊളംബിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Content Highlights:Plane crash kills 12 in Colombia


from mathrubhumi.latestnews.rssfeed https://ift.tt/2TL52od
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages