സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി, അഖിലേഷ് അസംഗഢില്‍നിന്ന് മത്സരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 24, 2019

സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി, അഖിലേഷ് അസംഗഢില്‍നിന്ന് മത്സരിക്കും

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക സമാജ്വാദി പാർട്ടി പുറത്തിറക്കി. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് അസംഗഢിൽനിന്ന് മത്സരിക്കും. മുതിർന്ന എസ് പി നേതാവ് അസംഖാൻ രാംപുറിൽനിന്നും ജനവിധി തേടും. അതേസമയം മുലായം സിങ് യാദവിന്റെ പേര് ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മേൻപുരിയിൽനിന്നാകും മുലായം മത്സരിക്കുകയെന്നാണ് സൂചന. നിലവിൽ അസംഗഢിൽനിന്നുള്ള എം പിയാണ് മുലായം. നാൽപ്പതു സ്ഥാനാർഥികളുടെ പട്ടികയാണ് എസ് പി പുറത്തിറക്കിയിട്ടുള്ളത്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ്, നടി ജയാ ബച്ചൻ എന്നിവരും സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കനൗജിൽനിന്നാണ് ഡിംപിൾ മത്സരിക്കുക. സംസാദിൽനിന്ന് ജയാ ബച്ചനും ജനവിധി തേടും. 2009ൽ കനൗജിൽനിന്നാണ് അഖിലേഷ് ലോക്സഭയിലെത്തിയത്. 2012ൽ യു പി മുഖ്യമന്ത്രിയായതോടെ കനൗജ് എം പി സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു. Samajwadi Party releases its list of star campaigners; Akhilesh Yadav, Ram Gopal Yadav, Azam Khan, Dimple Yadav and Jaya Bachchan included in the list; Mulayam Singh Yadavs name not there. #LokSabhaElections2019 pic.twitter.com/QUZYpoC6ce — ANI UP (@ANINewsUP) March 24, 2019 content highlights:samajwadi party releases candidate list


from mathrubhumi.latestnews.rssfeed https://ift.tt/2HB8P1z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages